കുട്ടികള്‍ക്ക് വേണ്ട ചായയും കാപ്പിയും

By Harithakeralam
2025-12-14

നമ്മുടെ വീട്ടില്‍ ഏറ്റവും കൂടുതല്‍ തയാറാക്കുന്ന വിഭവമായിരിക്കും ചായയും കാപ്പിയും. എന്നാല്‍ വീട്ടിലുള്ള കുട്ടികള്‍ക്ക് ഇവ ഒരിക്കലും നല്‍കരുത്. പ്രത്യേകിച്ച് 10 വയസില്‍ താഴെയുള്ളവര്‍ക്ക്.

1. കഫീന്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികളുടെ തലച്ചോറിനെ ബാധിക്കും,  വികസ്വര നാഡീവ്യവസ്ഥയെ തടസ്സപ്പെടുത്തും.  അസ്വസ്ഥത, ഉത്കണ്ഠ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയ്‌ക്കെല്ലാമിതു  കാരണമാകും.

2. ഉറക്കത്തിനുമിതു തടസമാകും, കഫീന്‍ തന്നെയാണ് ഇവിടെയും പ്രശ്‌നക്കാരനാവുന്നത്.  ചെറിയ അളവിലുള്ള കഫീന്‍ പോലും ശരീരത്തിലെത്തുന്നത് ഈ പ്രായത്തില്‍ ഉറക്കത്തെ ബാധിക്കും.

3. ഇത് കുട്ടികളിലെ വളര്‍ച്ചയെയും പ്രതിരോധശേഷിയെയും ബാധിക്കും.

4. ശരീരം  പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് ഇതു തടസ്സപ്പെടുത്തും.  

5. ചായയില്‍ ടാനിനുകള്‍ അടങ്ങിയിട്ടുണ്ട് ഇത് കുട്ടികളില്‍ ഇരുമ്പിന്റെ കുറവിന് കാരണമാകും. കുട്ടികളില്‍ വിളര്‍ച്ചയ്ക്കുള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു.

6. പഞ്ചസാരയും പാലും ചേര്‍ത്ത ചായയോ കാപ്പിയോ കുടിക്കുന്നത് ചെറുപ്രായത്തില്‍ തന്നെ പല്ലിന്റെ നിറം മാറാനും ക്ഷയത്തിനും കാരണമാകും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs