അപസ്മാര രോഗികള്‍ക്ക് ആശ്വാസമായി കിരണം പദ്ധതി

മരുന്നുകൊണ്ട് ഭേദമാക്കുവാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് പലപ്പോഴും അപസ്മാരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ശസ്ത്രക്രിയയിലൂടെ മിക്കവാറും രോഗികളില്‍ ഈ രോഗാവസ്ഥയെ ഭേദമാക്കുവാനോ നിയന്ത്രിച്ച് നിര്‍ത്തുവാനോ സാധിക്കാറുണ്ട്.

By Harithakeralam
2025-03-01

കോഴിക്കോട് : അപസ്മാര രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 'കിരണം' പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും, തണലിന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് തണല്‍ പദ്ധതി പ്രകാരം സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നൂറ് പേര്‍ക്ക് അപസ്മാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുവാനും ജീവിതത്തിലേക്ക് തിരികെയെത്തിക്കുവാനും സാധിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ വെച്ച് തണലിന്റെ ചെയര്‍മാന്‍ ഡോ. ഇദ്രീസ് ആണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

മരുന്നുകൊണ്ട് ഭേദമാക്കുവാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് പലപ്പോഴും അപസ്മാരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ശസ്ത്രക്രിയയിലൂടെ മിക്കവാറും രോഗികളില്‍ ഈ രോഗാവസ്ഥയെ ഭേദമാക്കുവാനോ നിയന്ത്രിച്ച് നിര്‍ത്തുവാനോ സാധിക്കാറുണ്ട്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഈ ഒരു കാരണം കൊണ്ട് മാത്രം രോഗത്തില്‍ നിന്നുള്ള മുക്തി അന്യം നിന്നു പോകുന്നു. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ഫലപ്രദമായി അഭിമുഖീകരിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് 'കിരണം'' പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ലോഗോപ്രകാശനം നടത്തിക്കൊണ്ട് ഡോ. ഇദ്രീസ് പറഞ്ഞു.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് കിരണം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. ശസ്ത്രക്രിയയുടെ ചെലവ് ഏറെക്കുറെ പൂര്‍ണ്ണമായും  പദ്ധതിയില്‍ ഉള്‍പ്പെടും. മരുന്നുകളുടേയും മറ്റും ചെലവുകള്‍ മാത്രമാണ് ഈ പദ്ധതിയില്‍ രോഗി വഹിക്കേണ്ടതായി വരുന്നത്. ഇന്ത്യയിലുടനീളമുള്ള 18 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കിരണം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. ആസ്റ്റര്‍ മിംസ് സി ഒ ഒ ലുക്മാന്‍ പൊന്മാടത്ത്, ഡയറക്ടര്‍ ഡോ. പി എം ഹംസ, ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, ഡോ. സുരേഷ് കുമാര്‍, ഡോ. മുരളീകൃഷ്ണന്‍, ഡോ. അബ്ദുറഹ്മാന്‍, ഡോ. കിഷോര്‍, ഡോ. സ്മിലു മോഹന്‍ലാല്‍, ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതലറിയുന്നതിന് 8113098000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs