ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതല്‍ കണ്ടു കണ്ടു വരുന്നത്.
കേരളത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പ്രശ്‌നം. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പി ത്തം ). ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതല്‍ കണ്ടു വരുന്നത്.
രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 15 മുതല്‍ 60 ദിവസം വരെയെടുക്കും . ശരീരവേദനയോടു കൂടിയ പനി , തലവേദന, ക്ഷീണം , ഓക്കാനം , ഛര്‍ദി തുടങ്ങിയവയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. പിന്നീട് കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മൂത്രത്തിനും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗം വേഗം തിരിച്ചറിഞ്ഞു ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ഇതിനൊപ്പം വീടും പരിസരവും വൃത്തിയാക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ സ്വയം ചികിത്സ ഒഴിവാക്കണം.
1.ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, യാത്രകള്‍ എന്നീ സമയങ്ങളില്‍ കഴിവതും നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കഴിവതും കുടിവെള്ളം വീട്ടില്‍ നിന്നു തന്നെ കൈയില്‍ കരുതുക.
2. ആഹാരം കഴിക്കുന്നതിന് മുമ്പും മല വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴു കണം. മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം ചെയ്യണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കണം.
3. നഖം വൃത്തിയായി വെട്ടി സൂക്ഷിക്കണം. കുട്ടികളുടെ നഖം പ്രത്യേകം ശ്രദ്ധിക്കണം.
4. വീട്ടുപരിസരത്ത് ചപ്പു ചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കണം. ഭക്ഷണ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞു വീടിന് സമീപം കിടക്കാതെ നശിപ്പിക്കണം.
5. ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചു സൂക്ഷിക്കണം. പഴകിയ ആഹാരം കഴിക്കരുത് പഴവര്‍ഗങ്ങളും പച്ചക്കറി കളും നന്നായി കഴുകി ഉപയോഗിക്കണം.
6. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…
കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…
ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു…
തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോപാന്‍ക്രിയാറ്റിക് ബിലിയറി ആന്‍ഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) ക്യാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി…
കേരളത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പ്രശ്‌നം. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പി ത്തം ). ആഹാരവും കുടിവെള്ളവും…
കടുത്ത ചൂട് കാരണം എസിയുടെ ഉപയോഗം കേരളത്തില്‍ വ്യാപകമാണിപ്പോള്‍. പണ്ടൊക്കെ അതിസമ്പന്നരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന എസി ആഡംബര വസ്തുവായിരുന്നു. എന്നാല്‍ ചൂട് കൂടിയതോടെ എസി അവശ്യവസ്തുവായിരിക്കുകയാണ്…
കൊച്ചി: കൊതുകുകള്‍ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ വിവിധ പ്രായങ്ങളിലുള്ളവരിലെ 53 ശതമാനത്തോളം പേര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക്…
നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment