ഉറക്കത്തിന് തടസം, പ്രതിരോധ ശേഷി കുറയ്ക്കുന്നു- കൊതുക് ശല്യം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍

മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക് നാലു മണിക്കൂറോളവും നേരമാണ് രാത്രിയിലെ ഉറക്കം നഷ്ടമാകുന്നത്. പ്രതിരോധ ശേഷി കുറയുവാനും രോഗ സാധ്യതകള്‍ വര്‍ധിക്കാനും ഇതു കാരണമാകുന്നു.

By Harithakeralam
2025-04-24

കൊച്ചി: കൊതുകുകള്‍ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ  വിവിധ പ്രായങ്ങളിലുള്ളവരിലെ  53 ശതമാനത്തോളം പേര്‍ ചൂണ്ടിക്കാട്ടുന്നു.  മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക് നാലു മണിക്കൂറോളവും നേരമാണ് രാത്രിയിലെ ഉറക്കം നഷ്ടമാകുന്നത്. പ്രതിരോധ ശേഷി കുറയുവാനും രോഗ സാധ്യതകള്‍ വര്‍ധിക്കാനും ഇതു കാരണമാകുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലുള്ള 87 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ്.

ഉറക്കത്തിലെ ഈ ശല്യം, പ്രത്യേകിച്ച് കുട്ടികളിലും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് ദക്ഷിണേന്ത്യയിലെ 86 ശതമാനം പേരും വിശ്വസിക്കുന്നത്. ഏപ്രില്‍ 25ലെ  ലോക മലേറിയ ദിനത്തിനു മുന്നോടിയായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ബ്രാന്‍ഡ് ആയ ഗുഡ്‌നൈറ്റ് നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കൊതുക്, എണ്ണമില്ലാത്ത ഭീഷണികള്‍ എന്ന പേരില്‍ ദേശവ്യാപകമായ സര്‍വ്വേയാണ് ഗുഡ്‌നൈറ്റ് വിപണി ഗവേഷണ സ്ഥാപനമായ യുഗോവ് വഴി നടത്തിയത്.

ഉറക്കത്തിന്റെ കാര്യത്തിലുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകള്‍ ഇന്ത്യയിലെ വീടുകളില്‍ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗ പ്രതിരോധ ശേഷി കുറയല്‍, സ്‌ട്രെസ് വര്‍ധിക്കല്‍, രോഗബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കല്‍ തുടങ്ങിയ നിരവധി ഗൗരവമായ പ്രശ്‌നങ്ങളിലേക്ക് ഇതു വഴിവെക്കുന്നുമുണ്ട്. ഇന്ത്യയിലെ കൊതുകു പ്രശ്‌നം സംബന്ധിച്ച അവബോധം ഉയര്‍ത്തിക്കാട്ടുകയാണ് തങ്ങള്‍ ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അശ്വിന്‍ മൂര്‍ത്തി പറഞ്ഞു.  ഇന്ത്യയില്‍ 40 ദശലക്ഷത്തിലേറെ ജനങ്ങളാണ് കൊതുകുജന്യ രോഗങ്ങള്‍ ബാധിച്ചവരായുള്ളത്. സാമ്പത്തിക രംഗത്തും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a comment

എസി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കടുത്ത ചൂട് കാരണം എസിയുടെ ഉപയോഗം കേരളത്തില്‍ വ്യാപകമാണിപ്പോള്‍. പണ്ടൊക്കെ അതിസമ്പന്നരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന എസി ആഡംബര വസ്തുവായിരുന്നു. എന്നാല്‍ ചൂട് കൂടിയതോടെ എസി അവശ്യവസ്തുവായിരിക്കുകയാണ്…

By Harithakeralam
ഉറക്കത്തിന് തടസം, പ്രതിരോധ ശേഷി കുറയ്ക്കുന്നു- കൊതുക് ശല്യം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍

കൊച്ചി: കൊതുകുകള്‍ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ  വിവിധ പ്രായങ്ങളിലുള്ളവരിലെ  53 ശതമാനത്തോളം പേര്‍ ചൂണ്ടിക്കാട്ടുന്നു.  മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക്…

By Harithakeralam
വെള്ളം കുടിക്കാനും ചില രീതികളുണ്ട്

നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍…

By Harithakeralam
വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നുണ്ടോ...? പണി വേറെ വരുന്നുണ്ട്

തടി കുറയ്ക്കാനായി പലതരം ഡയറ്റുകള്‍ പരീക്ഷിക്കുന്നവര്‍ ഏറെയാണ്. സമൂഹ്യമാധ്യങ്ങളിലൂടെ പലരും ഓരോ തരം ഉപാധികള്‍ പറയുന്നു. ഇതെല്ലാം പരീക്ഷിച്ചു വണ്ണമൊഴികെ എല്ലാം കുറഞ്ഞു കുഴപ്പത്തിലായവരും ഏറെയാണ്. ഭക്ഷണം നിയന്ത്രിക്കുക…

By Harithakeralam
ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ചായ കുടിക്കുന്നതു ലോകത്ത് ഏതു ഭാഗത്തുമുള്ള മനുഷ്യരുടെ പൊതു സ്വഭാവമാണ്. ചായ ശരീരത്തിനും മനസിലും ഉന്മേഷം നല്‍കുമെന്നാണ് വെപ്പ്. ചായക്കൊപ്പം പലതും കഴിക്കുന്ന ശീലം നമുക്കുണ്ട്. ബിസ്‌ക്കറ്റ് മുതല്‍ പഴംപൊരിയും…

By Harithakeralam
ദഹന പ്രശ്‌നമുണ്ടോ...? ഈ പാനീയങ്ങള്‍ ശീലമാക്കൂ

മനുഷ്യന്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ പ്രധാനമാണ് ദഹനക്കേട്. വയറ് അസ്വസ്തമാണെങ്കില്‍ നമ്മുടെ ജോലിയിലും മാനസിക ആരോഗ്യത്തിലുമെല്ലാം പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ചില പാനീയങ്ങള്‍ ശീലമാക്കിയാല്‍…

By Harithakeralam
വാഴപ്പിണ്ടി ചെറിയ മീനല്ല: അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍

നെട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണോയെന്നു പരിഹാസമായി ചോദിക്കാറുണ്ട്. ഉറപ്പിന്റെ കാര്യത്തില്‍ പുറകോട്ടാണെങ്കിലും മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കിയാല്‍ വാഴപ്പിണ്ടി ആളൊരു കേമനാണ്. മനുഷ്യ ശരീരത്തിന് ഗുണം നല്‍കുന്ന…

By Harithakeralam
കരളിന് ഹാനികരമായ ഭക്ഷണങ്ങള്‍

കരള്‍ പണിമുടക്കിയാല്‍ നമ്മുടെ ആരോഗ്യം നശിക്കും. ശരീരത്തിന് രോഗപ്രതിരോധ ശേഷി നഷ്ടമാവുകയും പലതരം അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും. മരണത്തിന് വരെയിതു കാരണമാകാം. മദ്യപാനം കരളിനെ നശിപ്പിക്കുന്ന ശീലമാണ്, എന്നാലിപ്പോള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs