എസി ഗുണം പോലെ ദോഷവും നമുക്ക് തരും, കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും.
കടുത്ത ചൂട് കാരണം എസിയുടെ ഉപയോഗം കേരളത്തില്‍ വ്യാപകമാണിപ്പോള്‍. പണ്ടൊക്കെ അതിസമ്പന്നരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന എസി ആഡംബര വസ്തുവായിരുന്നു. എന്നാല്‍ ചൂട് കൂടിയതോടെ എസി അവശ്യവസ്തുവായിരിക്കുകയാണ് കേരളത്തില്‍. എസി ഗുണം പോലെ ദോഷവും നമുക്ക് തരും, കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും.
റൂം വേഗത്തില്‍ തണുപ്പിക്കുകയാണ് മിക്കവരുടേയും ശീലം. താപനില 16 ലും 18 ലും ഒക്കെയിട്ട് തണുപ്പിക്കല്‍ ് അപകടമാണ്. ശരീരത്തിന് ഈ തണുപ്പ് വേഗത്തില്‍ താങ്ങാനായെന്ന് വരില്ല. ഇതിനാല്‍ എസിയുടെ താപനില എപ്പോഴും 24-26 ല്‍ ക്രമീകരിക്കുന്നതാണു നല്ലത്.
എസിയുടെ താപനില രാത്രിയില്‍ മുഴുവന്‍ റൂമിലെ അന്തരീക്ഷത്തിനനുസരിച്ച് ക്രമീകരിക്കാനും വൈദ്യുതി ലാഭിക്കാനും സഹായിക്കുന്ന ഒന്നാണ് സ്ലീപ്പര്‍ മോഡ്. മിക്ക എസികളിലും ടൈമര്‍ മോഡ് അല്ലെങ്കില്‍ സ്ലീപ്പര്‍ മോഡ് ഓപ്ഷനുകളുണ്ട്.
നാം കിടക്കുന്ന സ്ഥലവും എസിയും തമ്മില്‍ നിശ്ചിത അകലം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതില്‍ നിന്നും നേരിട്ട് തണുത്ത കാറ്റ് അടിക്കുന്നത് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കും. നിര്‍ജലീകരണം, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാകും.
എസിയുടെ ഫില്‍റ്റര്‍ ഇടയ്ക്ക് വൃത്തിയാക്കണം. എല്ലാ ദിവസവും എസി ഉപയോഗിക്കുന്നവരാണെങ്കില്‍ 2-3 ആഴ്ച കൂടുമ്പോഴെങ്കിലും ഫില്‍റ്റര്‍ തുറന്ന് വൃത്തിയാക്കണം. മാത്രമല്ല വെന്റിലേഷന്‍ ഉള്‍പ്പടെ വായു കയറാന്‍ സാധ്യതയുള്ള ഭാഗങ്ങളെല്ലാം നന്നായി അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
കടുത്ത ചൂട് കാരണം എസിയുടെ ഉപയോഗം കേരളത്തില്‍ വ്യാപകമാണിപ്പോള്‍. പണ്ടൊക്കെ അതിസമ്പന്നരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന എസി ആഡംബര വസ്തുവായിരുന്നു. എന്നാല്‍ ചൂട് കൂടിയതോടെ എസി അവശ്യവസ്തുവായിരിക്കുകയാണ്…
കൊച്ചി: കൊതുകുകള്‍ രാത്രിയിലെ ഉറക്കം കെടുത്തുന്നതായി ദക്ഷിണേന്ത്യയിലെ വിവിധ പ്രായങ്ങളിലുള്ളവരിലെ 53 ശതമാനത്തോളം പേര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ടു മണിക്കൂറോളവും കുട്ടികള്‍ക്ക്…
നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍…
തടി കുറയ്ക്കാനായി പലതരം ഡയറ്റുകള്‍ പരീക്ഷിക്കുന്നവര്‍ ഏറെയാണ്. സമൂഹ്യമാധ്യങ്ങളിലൂടെ പലരും ഓരോ തരം ഉപാധികള്‍ പറയുന്നു. ഇതെല്ലാം പരീക്ഷിച്ചു വണ്ണമൊഴികെ എല്ലാം കുറഞ്ഞു കുഴപ്പത്തിലായവരും ഏറെയാണ്. ഭക്ഷണം നിയന്ത്രിക്കുക…
ചായ കുടിക്കുന്നതു ലോകത്ത് ഏതു ഭാഗത്തുമുള്ള മനുഷ്യരുടെ പൊതു സ്വഭാവമാണ്. ചായ ശരീരത്തിനും മനസിലും ഉന്മേഷം നല്‍കുമെന്നാണ് വെപ്പ്. ചായക്കൊപ്പം പലതും കഴിക്കുന്ന ശീലം നമുക്കുണ്ട്. ബിസ്‌ക്കറ്റ് മുതല്‍ പഴംപൊരിയും…
മനുഷ്യന്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ പ്രധാനമാണ് ദഹനക്കേട്. വയറ് അസ്വസ്തമാണെങ്കില്‍ നമ്മുടെ ജോലിയിലും മാനസിക ആരോഗ്യത്തിലുമെല്ലാം പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ചില പാനീയങ്ങള്‍ ശീലമാക്കിയാല്‍…
നെട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണോയെന്നു പരിഹാസമായി ചോദിക്കാറുണ്ട്. ഉറപ്പിന്റെ കാര്യത്തില്‍ പുറകോട്ടാണെങ്കിലും മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കിയാല്‍ വാഴപ്പിണ്ടി ആളൊരു കേമനാണ്. മനുഷ്യ ശരീരത്തിന് ഗുണം നല്‍കുന്ന…
കരള്‍ പണിമുടക്കിയാല്‍ നമ്മുടെ ആരോഗ്യം നശിക്കും. ശരീരത്തിന് രോഗപ്രതിരോധ ശേഷി നഷ്ടമാവുകയും പലതരം അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും. മരണത്തിന് വരെയിതു കാരണമാകാം. മദ്യപാനം കരളിനെ നശിപ്പിക്കുന്ന ശീലമാണ്, എന്നാലിപ്പോള്‍…
© All rights reserved | Powered by Otwo Designs
Leave a comment