ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്റര്‍ അംഗീകാരം മിംസിന്

ആര്‍ ആര്‍ ആര്‍ സംവിധാനം ഉപയോഗിച്ച് പ്രീ ഹോസ്പിറ്റല്‍ ഘട്ടം മുതല്‍ ആരംഭിക്കുന്ന സ്‌ട്രോക്ക് കെയറിന്റെ അതുല്യവും സംയോജിതവുമായ സമീപനമാണ് ആസ്റ്റര്‍ മിംസിനെ വേറിട്ട് നിര്‍ത്തുന്നത്.

By Harithakeralam
2025-03-22

കോഴിക്കോട്: സ്‌ട്രോക്ക് കെയറില്‍ പുതിയ ചരിത്രം കുറിച്ച്  ഇന്ത്യയിലെ ആദ്യത്തെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) അംഗീകൃത കോംപ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്റര്‍ അംഗീകാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്. സങ്കീര്‍ണമായ സ്‌ട്രോക്ക് രോഗികളെ വേഗത്തില്‍ ഡയഗ്‌നോസ് ചെയ്യുന്നതിനും മികച്ച ചികിത്സ നല്‍കാനും ആവശ്യമായ സ്‌ട്രോക്ക് കെയര്‍ പ്രോഗ്രാം, ആധുനിക ഉപകരണങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചറുകള്‍, ക്ലിനിക്കല്‍ വിദഗ്ധര്‍, മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളുകള്‍ പാലിക്കല്‍ തുടങ്ങിയവയിലെ മൂല്യ നിര്‍ണ്ണയത്തിലൂടെയാണ്  ഈ  ചരിത്ര നേട്ടം നേടാനായത്.

ഈ അത്യാധുനിക സംവിധാനം, മസ്തിഷ്‌കാഘാതം ഉണ്ടെന്ന് സംശയിക്കുന്ന രോഗികളെ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ തത്സമയം കണ്ടുകൊണ്ട് ആശയ വിനിമയം നടത്താന്‍ എമര്‍ജന്‍സി ടീമുകളെ സഹായിക്കും. സ്‌ട്രോക്ക് പോലുള്ള അവസ്ഥകളില്‍ നിര്‍ണായകമായ  ഇടപെടലുകള്‍ കാലതാമസമില്ലാതെ ആരംഭിക്കുവാനും ഇത് സഹായിക്കുമെന്നും എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.വേണുഗോപാലന്‍ പി. പി പറഞ്ഞു. ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, എമര്‍ജന്‍സി മെഡിസിന്‍ എന്നിവയിലെ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന സ്‌ട്രോക്ക് ടീം രോഗി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുമ്പോഴേക്കും ദ്രുതഗതിയിലുള്ള രോഗനിര്‍ണയവും ചികിത്സയും തുടരാന്‍ സജ്ജമായിരിക്കും.

കൂടാതെ രോഗി ആശുപത്രിയില്‍ എത്തിച്ചേരുമ്പോള്‍ തന്നെ ത്രോംബോലിസിസ് (ക്ലോട്ട്ഡിസോള്‍വിംഗ് തെറാപ്പി), ത്രോംബെക്ടമി (മെക്കാനിക്കല്‍ ക്ലോട്ട് റിമൂവല്‍) എന്നിവയുള്‍പ്പെടെയുള്ള ബ്രെയിന്‍ ഇമേജിംഗിനും കൃത്യതയുള്ള സ്‌ട്രോക്ക് മാനേജ്‌മെന്റിനുമായി ED Biplane Cathlab ലേക്ക് വേഗത്തില്‍ മാറ്റുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏറ്റവും കുറഞ്ഞ ഡോര്‍ ടു നീഡില്‍ ടൈം (DTNT), ഡോര്‍ടുഗ്രോയിന്‍ ടൈം (DTGT) എന്നിവയും ഉറപ്പാക്കുന്നു. സ്‌ട്രോക്ക് വന്ന സമയവും ചികിത്സ ആരംഭിക്കുന്നതിനും ഇടയിലുള്ള കാലതാമസം കുറയ്ക്കുന്നതിലൂടെ  രോഗികളുടെ  ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാനും, അതിവേഗം സുഖം പ്രാപിക്കുന്നതിനും, സ്‌ട്രോക്കിന് ശേഷമുള്ള ജീവിതം കൂടുതല്‍ എളുപ്പമാക്കാനും കാരണമാവും.

ഈ അംഗീകാരം ഏറ്റവും സങ്കീര്‍ണമായ സ്‌ട്രോക്ക് കേസുകള്‍ ചികിത്സിക്കാനുള്ള  ആരോഗ്യ  സ്ഥാപനത്തിന്റെ മികവിനെ സൂചിപ്പിക്കുന്നതോടൊപ്പം ഹോസ്പിറ്റലിന്റെ ഉന്നത തലത്തിലുള്ള ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍, ആധുനിക ചികിത്സാ രീതികള്‍, സമഗ്രമായ പോസ്റ്റ്‌സ്‌ട്രോക്ക് കെയര്‍ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കി രോഗികള്‍ക്ക് വളരെപ്പെട്ടെന്ന്  മികച്ച ചികിത്സ നല്‍കാനും സഹായിക്കുമെന്ന് മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു.

ആസ്റ്റര്‍ മിംസിന്റെ ലോകോത്തര സ്‌ട്രോക്ക് കെയര്‍ സേവനത്തിനും,  മെഡിക്കല്‍ മികവിനും വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഏഞ്ചല്‍സ്  (9 ഡയമണ്ട്, 2 പ്ലാറ്റിനം, 3 ഗോള്‍ഡ്) അവാര്‍ഡുകളും, കഒണട ന്റെ പേഷ്യന്റ്  സെന്‍ട്രിക് ഹോസ്പിറ്റല്‍ ഇന്‍ സ്‌ട്രോക്ക് കെയര്‍ അവാര്‍ഡും, വോയ്‌സ് ഓഫ് ഹെല്‍ത്ത് കെയറിന്റെ  സ്‌ട്രോക്ക് ഇന്നോവേഷന്‍ ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡുകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.  

ഹോസ്പിറ്റലിന്റെ അത്യാധുനിക സൗകര്യങ്ങളും, നൂതന ഇമേജിംഗ് സാങ്കേതികവിദ്യകള്‍, ന്യൂറോളജിസ്റ്റുകള്‍, ന്യൂറോസര്‍ജന്‍മാര്‍, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരടങ്ങിയ  ടീമാണ് ഈ നേട്ടത്തിന് സുപ്രധാന പങ്ക് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍  ആസ്റ്റര്‍ മിംസ് സി ഒ ഒ, ലുക്മാന്‍ പൊന്മാടത്ത്,ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.വേണുഗോപാലന്‍ പി. പി, ഡോ. അബ്ദുല്‍ റഹ്മാന്‍, ഡോ. റഫീഖ്,ഡോ. പോള്‍ ആലപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs