. മില്ലറ്റ് പാചക വിദഗ്ദ്ധനും പ്രശസ്തനുമായ IIMR മില്ലറ്റ് അംബാസിഡര്‍ ഷെഫ് വികാസ് ചൗള വിവിധ പാചക രീതികള്‍ പരിചയപ്പെടുത്തി.
തിരുവനന്തപുരം: മില്ലറ്റ് കഫേ സംരംഭകര്‍ക്കായി ചെറുധാന്യങ്ങളുടെ പാചക പരിശീലന പരിപാടി സംഘടിപ്പിച്ചു. ദൈനംദിന ആഹാരക്രമത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ചെറുധാന്യങ്ങളുടെ കൃഷിയും അവയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും ലഭ്യത പൊതു ജനങ്ങളുടെ ഇടയില്‍ ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് മില്ലറ്റ് കഫെകള് എന്ന ആശയവുമായി മുന്നോട്ട് പോകുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ച് (IIMR), ഹൈദരാബാദും കൃഷി വകുപ്പും സംയുക്തമായാണ് വിവിധ ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പാചകരീതികള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടി തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ചത്. മില്ലറ്റ് പാചക വിദഗ്ദ്ധനും പ്രശസ്തനുമായ IIMR മില്ലറ്റ് അംബാസിഡര്‍ ഷെഫ് വികാസ് ചൗള വിവിധ പാചക രീതികള്‍ പരിചയപ്പെടുത്തി. ഓരോ മില്ലറ്റ് ഉല്‍പ്പന്നങ്ങളും കഴിക്കുന്നത്കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപരമായ ഗുണങ്ങളെ പറ്റി അദ്ദേഹം വാചാലനായി. സ്വാദിഷ്ടമായ വിഭവങ്ങള്‍ രുചിച്ചും, സ്വയം പാചകം ചെയ്തും പരിശീലകര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
സമേതി ഡയറക്ടര്‍ ഒ. ശശികല ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ന്യൂട്രി ഹബ് ഡയറക്ടറുമായ ഡോ. ബി. ദയാകര്‍ റാവു മുഖ്യ പ്രഭാഷണം നടത്തി. IIMR മാര്‍ക്കറ്റിങ് മാനേജര്‍ ഇ. ശിവ പ്രദീക്, കൃഷി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ സുനില്‍ എ.ജെ. മറ്റ് കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment