ചൂടുകാലമായതിനാല്‍ യാത്രക്കിടയിലും മറ്റും ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കേണ്ടി വരും. ഇത്തരം പാനീയങ്ങള്‍ക്കു പകരം സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു ശ്രദ്ധിക്കാനുണ്ട്.
ജ്യൂസ്, കൃത്രിമ പാനീയങ്ങള്‍, പാക്കറ്റ് ഡ്രിങ്കുകള്‍ എന്നിവയിലെല്ലാം പഞ്ചസാര വളരെ കൂടുതലായിരിക്കും. പഴച്ചാറുകളെന്നു പരസ്യം നല്‍കി കുപ്പിയില്‍ വിപണിയിലെത്തുന്നവയിലെല്ലാം ഭൂരിഭാഗവും പഞ്ചസാരയും കളറുമാണ്. കടയില്‍ നിന്നും വാങ്ങുന്ന ഫ്രഷ് ജ്യൂസിലും പഞ്ചസാരയായിരിക്കും. ഇതിനാല്‍ പ്രമേഹമുള്ളവര്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുക. ചൂടുകാലമായതിനാല്‍ യാത്രക്കിടയിലും മറ്റും ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കേണ്ടി വരും. ഇത്തരം പാനീയങ്ങള്‍ക്കു പകരം സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
ഇന്ത്യയില്‍ മാമ്പഴത്തിന്റെ സീസനാണിത്. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് മാമ്പഴത്തില്‍ അധികമാണ്. ഇതിനാല്‍ പ്രമേഹമുള്ളവര്‍ മാമ്പഴത്തോട് നൊ പറയുക.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും കണ്ടാല്‍ എടുത്തു കൊറിക്കാന്‍ തോന്നും. എന്നാല്‍ പ്രമേഹരോഗികള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
ചൂടത്ത് ശരീരം അടിമുടി തണുപ്പിക്കാന്‍ സഹായിക്കുന്ന പഴമാണ് തണ്ണിമത്തന്‍. ഇക്കാലത്ത് നമ്മുടെ നാട്ടില്‍ കുറഞ്ഞ വിലയില്‍ ധാരാളം തണ്ണിമത്തന്‍ ലഭിക്കും. എന്നാല്‍ തണ്ണിമത്തന്‍ പ്രമേഹമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ബേക്കറികളിലും കൂള്‍ബാറിലും ഫ്രീസറില്‍ ഐസ്‌ക്രീം കണ്ടാല്‍ അറിയാതെ നാമെടുത്തു പോകും. ഇതിന് പ്രായവ്യത്യാസമൊന്നുമില്ല. ചൂടുകാലമായാല്‍ പ്രത്യേകിച്ചും. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇവ കഴിക്കും മുമ്പ് രണ്ടു വട്ടം ചിന്തിക്കണം. കഴിക്കാതെ വഴിമാറുന്നതാണ് നല്ലത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment