പൊതുവെ ഒട്ടുമാവുകള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ഇതിനാല്‍ ഇവയ്ക്ക് നല്ല പരിചരണം ആവശ്യമാണ്.
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല തരം രോഗങ്ങള്‍ ഇത്തരം മാവുകളെ ബാധിക്കും. പൊതുവെ ഒട്ടുമാവുകള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ഇതിനാല്‍ ഇവയ്ക്ക് നല്ല പരിചരണം ആവശ്യമാണ്. കൊമ്പ് ഉണക്കമാണ് ഈ സമയത്ത് ഒട്ടുമാവിന്‍ തൈകളെ ബാധിക്കുന്ന പ്രധാന പ്രശ്‌നം.
ഒട്ടു മാവിന്‍ തൈകളുടെ കൊമ്പുകളില്‍ ചിലത് പെട്ടെന്ന് ഉണങ്ങിക്കരിഞ്ഞു പോകം. ഇതാണ് കൊമ്പുണക്കം. കൊമ്പുകള്‍ അറ്റത്തു നിന്നു താഴേക്ക് ഉണങ്ങുന്നതാണ് ലക്ഷണം. കുമിളുകളാണ് രോഗം പടര്‍ത്തുന്നത്.
ഉണക്ക് എവിടം വരെയായിട്ടുണ്ടോ അതിന് ഒരിഞ്ച് താഴെ വച്ചു മൂര്‍ച്ചയുള്ള കത്തികൊണ്ട് കൊമ്പു മുറിച്ചുമാറ്റികത്തിച്ചു കളയണം. എന്നിട്ട്‌ബോര്‍ഡോമിശ്രിത കുഴമ്പ് പുരട്ടണം. കൂടാതെ ഒരു ശതമാനം വീര്യത്തില്‍ തയ്യാറാക്കിയ ബോര്‍ഡോ മിശ്രിതം മരം മുഴുവന്‍ നനയത്തക്കവിധം തളിക്കുന്നതും നല്ലതാണ്. സ്യൂഡോമോണാസ് എന്ന ബാക്ടീരിയയുടെ പൊടി 20 ഗ്രാം ഒരു ലിറ്റര്‍വെള്ളത്തിലെന്ന തോതില്‍ ഇടയ്ക്ക് കലക്കി തളിക്കുന്നതും നല്ലതാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment