നമ്മുടെ തൊടിയിലെ മാവുകള്‍ നന്നായി പൂക്കുന്നതിനായി ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്.
കേരളത്തിലാണ് ഇന്ത്യയില്‍ തന്നെ ആദ്യം മാവ് പൂക്കുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെ പാലക്കാട് മുതലമടയിലെ മാവുകളില്‍ നിന്നു മധുരമൂറുന്ന മാങ്ങകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തിത്തുടങ്ങും. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ മാവ് വളര്‍ത്തുന്ന സ്ഥലമാണ് മുതലമട. നമ്മുടെ തൊടിയിലെ മാവുകള്‍ നന്നായി പൂക്കുന്നതിനായി ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്.
1. മാവിന്റെ ബലം കുറഞ്ഞതും അസുഖം വന്നതും വളഞ്ഞ് അകത്തേക്ക് വളരുന്നതുമായ ശിഖരങ്ങള്‍ മുറിച്ച് മാറ്റി മുറിപ്പാടില്‍ കുമിള്‍ നാശിനി പുരട്ടണം. മാവിന്റെ ശിഖരങ്ങളില്‍ വെയില്‍ നന്നായി തട്ടണം.
2. മാവിന്റെ ചുവട്ടില്‍ വലിയ ആഴത്തിലല്ലാതെ , എന്നാല്‍ കുറച്ചു വേരുകളെങ്കിലും തെളിഞ്ഞു കാണത്തക്കരീതിയില്‍ തടംതുറന്ന് മൂന്ന് ആഴ്ച വെയില്‍ കൊള്ളിക്കുക. അതിനുശേഷം ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാമ്പല്‍ എന്നിവ ചേര്‍ത്ത് കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടി നന്നായി ചപ്പുചവറുകളിട്ട് നന്നായി നനയ്ക്കുക. മാവിനെ ഒന്നു ക്ഷീണിപ്പിച്ച ശേഷം പിന്നീട് നന്നായി പരിപാലിക്കുമ്പോള്‍ കൂടുതല്‍ പൂക്കളുണ്ടാകാനുള്ള പ്രവണത കാണുന്നു.
3. വളരെ വര്‍ഷങ്ങളായി പൂക്കാതെ നില്‍ക്കുന്ന മാവുകളില്‍ തായ്ത്തടിയിലെ തൊലി ഒരു മോതിരവളയത്തിന്റെ വീതിയില്‍ നീക്കം ചെയ്യുന്നത് പൂക്കാന്‍ സഹായിക്കും. 2 സെന്റീമീറ്റര്‍ വീതിയില്‍ വളയം പൂര്‍ണമായോ അല്ലെങ്കില്‍ ഒരല്‍പ്പം ഒരു ഭാഗത്ത് നിര്‍ത്തി ഭാഗികമായോ പുറംതൊലി നീക്കം ചെയ്തു നോക്കാം.
4. മാവിന്റെ ചുവട്ടില്‍ ഒരു ചട്ടിയില്‍ തൊണ്ട്, കരിയിലകള്‍ എന്നിവ വച്ച് നിയന്ത്രിതമായി പുകയ്ക്കുന്നതും നല്ലതാണ്.
5. നല്ല രീതിയില്‍ പൊട്ടാഷ് വളം നല്‍കുന്നതും നന്നായിരിക്കും.
6. മറ്റുമരങ്ങളുടെ തണലില്‍ നില്‍ക്കുന്ന മാവുകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കണം
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment