മാവ് പൂത്ത് തുടങ്ങുന്ന സമയമാണിപ്പോള്‍ അതു പോലെ വാഴത്തോട്ടത്തിലും കുലകള്‍ വന്നു തുടങ്ങുന്നു. ഈ സമയത്ത് തോട്ടത്തില്‍ കൃത്യമായ ശ്രദ്ധ നല്‍കണം. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
മാവ് പൂത്ത് തുടങ്ങുന്ന സമയമാണിത്. പൂങ്കുലയില്‍ നിന്നും ഇളം തണ്ടില്‍ നിന്നും നീരൂറ്റി കുടിക്കുന്ന തുള്ളന്‍ പ്രാണികളുടെ ആക്രമണത്തില്‍ പൂങ്കുലകള്‍ കരിയുന്നതിനും കണ്ണിമാങ്ങ ക്രമാതീതമായി പൊഴിയാനും സാധ്യതയുണ്ട്. ഇതിനെതിരെ മാലത്തയോണ്‍ 2 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം പഞ്ചസാര ചേര്‍ത്ത് തളിക്കേണ്ടതാണ്. മാവ് പൂത്ത് കായ് പിടിച്ചു തുടങ്ങുമ്പോള്‍ മുതല്‍ മീഥൈല്‍ യൂജിനോള്‍ അടങ്ങിയ കായീച്ചക്കെണി വയ്ക്കുക.
ഈ കെണി ഉപയോഗിച്ച് ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പാളയന്‍കോടന്‍ പഴം/ തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ട കെണി കളും കെട്ടിത്തൂക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഒരേക്കര്‍ മാവിന്‍ തോട്ടത്തിന് 5 അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമ ത്തില്‍ കെണികള്‍ വെച്ചു കൊടുക്കേണ്ടതാണ്. ഒരു സീസണ്‍ (3-4 മാസം) മുഴുവന്‍ ഈ കായീച്ചക്കെണി ഫലപ്രദമായിരിക്കും.
വാഴയില്‍ ഇലതീനിപ്പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ പറിച്ചെടുത്ത് പുഴുവിനോട് കൂടി തന്നെ കത്തിച്ച് കളയുക. ആക്രമണം അധികമായാല്‍ 2 മില്ലി ക്വിനാല്‍ഫോസ് 1 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാവുന്നതാണ്. വാഴയില്‍ കാത്സ്യത്തിന്റെ അഭാവം മൂലം ഇല ചുരുണ്ടു വരുന്നതായി കാണാം. ഇതിനു പരിഹാരമായി 250 ഗ്രാം കുമ്മായം ഓരോ വാഴയ്ക്കു ചുവട്ടിലും ഇട്ടു കൊടുക്കുക.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment