ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണം ഇവയാണ്.
യൂറിസിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു പല പ്രശ്നങ്ങള്‍ക്കും കാരണമാകും. പല തരം രോഗങ്ങളിലേക്ക് ഇതു നമ്മെ നയിക്കും. കൃത്യമായ പരിശോധനകളിലൂടെ യൂറിക് ആസിഡിന്റെ അളവ് മനസിലാക്കണം. 40 വയസ് കഴിഞ്ഞാല്‍ ഇടയ്ക്ക് യൂറിക് ആസിഡ് പരിശോധിക്കുന്നതു നല്ലതാണ്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണം ഇവയാണ്.
വൃക്കയില്‍ കല്ല്
യൂറിക് ആസിഡ് ഉണ്ടെങ്കില്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടും. ഇത് ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ വേദനയും മൂത്രത്തില്‍ രക്തവുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന യൂറിക് ആസിഡ് പരിശോധനകളിലൂടെ നേരത്തെ കണ്ടെത്തുന്നത് കടുത്ത വൃക്കരോഗം അടക്കമുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
നടുവേദന
യൂറിക് ആസിഡ് പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത് കടുത്ത നടുവേദനയ്ക്കും കാരണമാകാം. എന്നാല്‍ ഇതു മറ്റു പല അസുഖങ്ങളുടെ ലക്ഷണമായി തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്.
കാലില്‍ മരവിപ്പ്
യൂറിക് ആസിഡ് തോത് വല്ലാതെ ഉയര്‍ന്നാല്‍ യൂറേറ്റ് പരലുകള്‍ രൂപപ്പെടാം. ഈ പരലുകള്‍ പെരിഫെറല്‍ നാഡീവ്യൂഹത്തില്‍ അടിയുന്നത് കാലുകള്‍ക്ക് മരവിപ്പോ തരിപ്പോ ഉണ്ടാക്കാം.
വയറില്‍ പ്രശ്നം
ദഹനക്കേട്, വയര്‍ വേദന തുടങ്ങിയ പ്രശ്നങ്ങളും യൂറിക് ആസിഡ് വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങളാവാം. വിട്ടുമാറാത്ത വയറിന്റെ പ്രശ്നങ്ങളുള്ളവരും യൂറിക് ആസിഡ് സാധ്യത കൂടി പരിഗണിക്കേണ്ടതാണ്.
പനിയും ശരീര വേദനയും
ഉയര്‍ന്ന തോതില്‍ യൂറിക് ആസിഡ് ഉള്ളവര്‍ക്ക് മിതമായ പനിയും ശരീരത്തിലുടനീളം വേദനയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. അണുബാധയൊന്നും ഉണ്ടാകാതിരിക്കുകയും ഈ ലക്ഷണങ്ങള്‍ വീണ്ടും വീണ്ടും വരികയും ചെയ്താല്‍ യൂറിക് ആസിഡ് തോത് പരിശോധിക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment