പപ്പായയില്‍ മീലി മൂട്ട ; ജൈവ രീതിയില്‍ നശിപ്പിക്കാം

ഇലകള്‍, കായ്കള്‍, തണ്ടുകള്‍ എന്നിവിടങ്ങളില്‍ പഞ്ഞി പോലെ വെളുത്ത വസ്തുക്കള്‍ കാണുന്നതാണ് കീടബാധയുടെ ലക്ഷണം.

By Harithakeralam
2025-10-26

പപ്പായ നല്ല പോലെ വളരുന്ന സമയമാണിപ്പോള്‍. വാണിജ്യ രീതിയിലും അല്ലാതെയും റെഡ് ലേഡി പോലുള്ള ഹൈബ്രിഡ് ഇനം പപ്പായകള്‍ വളര്‍ത്തുന്നവരുണ്ട്. ഒന്നോ രണ്ടോ പപ്പായ തൈകള്‍ വീട്ടില്‍  വളര്‍ത്തിയാല്‍ ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഈ പഴം നമുക്ക് സ്വന്തമായി വിളയിച്ചെടുക്കാം. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും പപ്പായയെ ആക്രമിക്കാനെത്തും. ഇവയില്‍ ഒന്നാണ് മീലി മൂട്ട.

ലക്ഷണങ്ങള്‍

ഇലകള്‍, കായ്കള്‍, തണ്ടുകള്‍ എന്നിവിടങ്ങളില്‍ പഞ്ഞി പോലെ വെളുത്ത വസ്തുക്കള്‍ കാണുന്നതാണ് കീടബാധയുടെ ലക്ഷണം. പ്രാണികള്‍ ഇലകളില്‍ നിന്നും തണ്ടില്‍ നിന്നും നീരുറ്റിക്കുടിക്കും. ഇതോടെ ഇലകള്‍ ചുരുണ്ടു മഞ്ഞച്ചു കൊഴിയും. കായ്കള്‍ ഒരോ ഭാഗത്തും ചീഞ്ഞു പോകും. ചിലപ്പോള്‍ കായ മുറിച്ചു നോക്കുമ്പോഴായിരിക്കും ചീഞ്ഞതായി അറിയുക. രുചിയിലും മാറ്റമുണ്ടായിരിക്കും. വാണിജ്യക്കൃഷിക്കായി വളര്‍ത്തിയതാണെങ്കില്‍ വലിയ നഷ്ടമായിരിക്കുമുണ്ടാകുക. ഇലകള്‍ കൊഴിയുന്നതോടെ ചെടിയുടെ ഉത്പാദന ക്ഷമതയും നഷ്ടമാകും.  

പ്രതിവിധി

കൃത്യമായ നിരീക്ഷണം ചെടികളില്‍ നടത്തണം. രോഗം കണ്ടെത്തിയാല്‍ ഉടനേ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുന്നത് നല്ല ഫലം ചെയ്യും. 20 മില്ലി വേപ്പെണ്ണയും 20 ഗ്രാം വെളുത്തുള്ളിയും 5 ഗ്രാം ബാര്‍സോപ്പും കൂടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. പ്രാണികളെ ആകര്‍ഷിച്ചു നശിപ്പിക്കാന്‍ തോട്ടത്തില്‍ മഞ്ഞക്കെണി സ്ഥാപിക്കുക.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs