മലബാറിന്റെ ഷോപ്പിങ് തലസ്ഥാനമാകാന്‍ കോഴിക്കോട്; ലുലുമാള്‍ ഉദ്ഘാടനം ഒമ്പതിന്

ലുലുവിന്റെ വരവോടെ മലബാര്‍ മേഖലയിലെ ഇത്തവണത്തെ ഓണം ഷോപ്പിങ്ങിന് തിളക്കം കൂടുമെന്ന് ഉറപ്പാണ

By Harithakeralam
2024-09-03

മലബാറിലെ ആദ്യത്തെ ലുലുമാള്‍ കോഴിക്കോട് ഈ മാസം ഒമ്പതിന് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. മാങ്കാവില്‍ 3.5 ലക്ഷം ചതുരശ്രയടിയിലാണ് മലബാറിലെ ആദ്യ ലുലുമാള്‍ ഒരുങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഷോപ്പിങ് വിസ്മയമാണ് ലുലു ഗ്രൂപ്പ് മലബാറിന്റെ ആസ്ഥാന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ലുലുവിന്റെ വരവോടെ മലബാര്‍ മേഖലയിലെ ഇത്തവണത്തെ ഓണം ഷോപ്പിങ്ങിന്   തിളക്കം കൂടുമെന്ന് ഉറപ്പാണ്.

മൂന്നു നിലകളുള്ള മാളില്‍  ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്  1.5 ലക്ഷം ചതുരശ്രയടിയാണ് പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്കായുള്ള വിനോദ ഏരിയയും 400 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടുമൊരുക്കിയിട്ടുണ്ട്. ഒപ്പം ലോകോത്തിലെ മികച്ച ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റും. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് നിലവില്‍ സംസ്ഥാനത്ത് ലുലുമാളുകളുള്ളത്. തിരൂര്‍, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി ഷോപ്പിംഗ് മാള്‍ ഉടന്‍ വരും.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷന്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യമുള്ളവയാണ് മിനി മാളുകള്‍. മലബാറിന്റെ പ്രത്യേകിച്ച് കോഴിക്കോടിന്റെ വാണിജ്യ- ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കും ലുലുവിന്റെ വരവെന്നാണ് കണക്ക് കൂട്ടല്‍. ധാരാളം പേര്‍ മാള്‍ സന്ദര്‍ശിക്കാനും ഷോപ്പിങ്ങിനുമായി സമീപ പട്ടണങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് ഒഴുകിയെത്തും. ചരിത്രപരമായി വലിയ പ്രാധാന്യമുള്ള കോഴിക്കോട് നഗരത്തിന് സാമ്പത്തികമായി ഇത് ഗുണം ചെയ്യും.

രാജ്യത്തെ ചെറുകിട നഗരങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനുള്ള  പദ്ധതിയുമായിട്ടാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്. ലക്‌നൗ, ഹൈദരാബാദ്, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ലുലുവിന് മാളുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്.

Leave a comment

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam
ഇസാഫ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകളില്‍ വന്‍ വളര്‍ച്ച; പുതുതായി 10 ലക്ഷത്തിലേറെ ഇടപാടുകാര്‍

 ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…

By Harithakeralam
കായലിലേക്ക് മാലിന്യം തള്ളിയതിന് എം.ജി. ശ്രീകുമാറിന് പിഴ: മാങ്ങയാണ് കളഞ്ഞതെന്ന് ഗായകന്‍

കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…

By Harithakeralam
കറന്റ്, ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ്; പുതിയ പദ്ധതിയുമായി ട്വന്റി ട്വന്റി

കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…

By Harithakeralam
തേങ്ങയ്ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ പൂഴ്ത്തിവയ്പ്പ്; മോശം വെളിച്ചെണ്ണയും വിപണിയില്‍

കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…

By Harithakeralam
ഡിജിറ്റല്‍ ആസക്തി തടയാന്‍ പൊലീസ്: രക്ഷിച്ചത് 1700 കുട്ടികളെ

തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs