രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. മണ്ണ് പരിശോധന നടത്തി കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം.
മിക്ക കര്ഷകര്ക്കുമുള്ള സംശയമാണ് കുമ്മായമാണോ ഡോളോമേറ്റാണോ മികച്ചതെന്ന്.. ഒന്നു നല്ലതെന്നും മറ്റൊന്നു മോശമാണെന്നും പറയാന് പറ്റില്ലെന്നാണ് വിദഗ്ധര് പറയുന്നത്. രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. മണ്ണ് പരിശോധന നടത്തി കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കാനാണ് ഇവ ചേര്ക്കുന്നത്. രണ്ടും ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്.
1. കുമ്മായം ചേര്ത്ത് രണ്ടാഴ്ച അതായത് 15 ദിവസം കഴിഞ്ഞേ കൃഷി തുടങ്ങാവൂ. കുഴി, തടം എന്നിവയൊക്കെ ഒരുക്കി കുമ്മായമിട്ടു നല്ല പോലെ വെയില് കൊണ്ട ശേഷമേ തൈകള് നടാന് പാടുള്ളൂ. എന്നാല് ഡോളോമേറ്റിട്ടാല് ഉടന് തന്നെ കൃഷിയും തുടങ്ങാം, ഇത് കുമ്മായം പോലെ ചൂട് പുറം തള്ളുന്നില്ല. ഡോളോമേറ്റാണെങ്കിലും കുമ്മായമാണെങ്കിലും മറ്റു കുമ്മായ വസ്തുക്കളാണെങ്കിലും മണ്ണില് അവ ലയിച്ച് ചേര്ന്ന് ph വ്യത്യാസം നിയന്ത്രിച്ചു കൃഷി യോഗ്യമാക്കാന് രണ്ട് ആഴ്ച വരെ സമയമെടുക്കും.
2. കുമ്മായമുപയോഗിക്കുമ്പോള് ശ്രദ്ധിക്കണം, ശാസ്ത്രീയമല്ലാത്ത ഉപയോഗം ചെടികള് നശിക്കാന് വരെ കാരണമാകും. മണ്ണിലുള്ള സൂക്ഷ്മാണുക്കള് നശിച്ചു പോകാന് കുമ്മായം കാരണമാകും. സൂക്ഷ്മാണുക്കള് മിത്രങ്ങളോ ശത്രുക്കളോ എന്ന് കുമ്മയം പരിഗണിക്കില്ല. എന്നാല് ഡോളോമേറ്റ് സൂക്ഷ്മാണുക്കളെ നശിപ്പിക്കില്ലെന്നാണ് പഠനങ്ങള് പറയുന്നത്. മിക്ക സസ്യങ്ങളും അല്പം അമ്ലത ഇഷ്ടപ്പെടുന്നു. അതായത് pH 6.4 - 6.8. pH 7 ന്യൂട്രല് ലെവലാണ്. കുമ്മായം അധികമായാല് pH (Power of hydrogen) 10നു മുകളില് വരെ പോയെന്നിരിക്കും. ഇത് കൃഷിക്ക് തിരിച്ചടിയുണ്ടാക്കും.
3. രാസവള പ്രയോഗം നടത്തിയ ശേഷം ഉടനേ കുമ്മായം ചേര്ക്കാന് പാടില്ല. ഇങ്ങനെ ചെയ്താല് കുമ്മായം വളവുമായി പ്രതിപ്രവര്ത്തിച്ചുണ്ടാകുന്ന അമോണിയ സസ്യങ്ങളെ ദോഷകരമായി ബാധിക്കും. 10 ദിവസം കഴിഞ്ഞെ വളം ചേര്ക്കാന് പാടുള്ളൂ. ഡോണോമൈറ്റ് അണുക്കളെ നശിപ്പിക്കില്ല, ഇതിനാല് സ്യൂഡോമോണസ് പോലുള്ളവ ചേര്ക്കാം.
4. ഗ്രോബാഗില് കൃഷി ചെയ്യുമ്പോഴും കുമ്മായവും ഡോളോമേറ്റും നിര്ബന്ധമാണ്. ഒരു ഗ്രോബാഗില് ഒരു സ്പൂണ് കുമ്മായം ചേര്ത്താല് മതി. കുമ്മായം ചേര്ക്കുമ്പോള് മണ്ണിന് ഈര്പ്പം ഉണ്ടായിരിക്കണം. എന്നാല് ഡോളോമേറ്റ് ഒരു പിടി ചേര്ക്കാം. മറ്റു മിശ്രിതങ്ങളുമായി ഇവ നന്നായി ഇളക്കി ചേര്ക്കണം.
5. ഡോളോമൈറ്റില് മഗ്നീഷ്യത്തിന്റെ അളവ് കൂടുതലാണ്. അപ്പോള് മഗ്നീഷ്യം ആവശ്യമായുള്ള സമയത്ത് ഡോളോമൈറ്റാണ് കുമ്മായത്തേക്കാള് നല്ലത്. ഡോളോമൈറ്റില് കാത്സ്യത്തിന്റെ അളവും കൂടുതലാണ്.ഇതിനാല് കേരളത്തിലെ നിലവിലെ അവസ്ഥയില് ഡോളോമേറ്റാണ് പ്രയോഗിക്കാന് നല്ലത്.
നല്ല പരിചരണം നല്കിയാല് വേനല്ച്ചൂടിലും പച്ചക്കറികളില് നിന്നും മികച്ച വിളവ് ലഭിക്കും. പാവല്, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള് ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില് നല്ല വിളവ് ലഭിക്കാന് വീട്ടില് തന്നെ ലഭിക്കുന്ന വസ്തുക്കള് ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില് ലഭിക്കുന്ന പച്ചക്കറികളില് ഏറ്റവുമധികം രാസകീടനാശിനികള് പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല് ഒന്നോ രണ്ടോ വര്ഷം ഒരു ചെടിയില്…
വേനല്ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല് വിളകള്. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില് പന്തല് വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള് നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്ക്ക്…
വേനലില് ദ്രാവക രൂപത്തില് കീടനാശിനികള് പ്രയോഗിക്കുകയാണ് നല്ലത്. എന്നാല് ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില് ചിലപ്പോള് കൃഷി നശിക്കാന് വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള് കൃഷി ചെയ്യാന് ഏറെ അനുയോജ്യമായ സമയമാണ് വേനല്ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില് വേനല്ക്കാല കൃഷിയില് വിജയം കൊയ്യാം. എന്നാല് കീടങ്ങളും രോഗങ്ങളും വലിയ തോതില് ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല് പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്ക്ക് നല്ലൊരു വളര്ച്ചാ ഹോര്മോണ് തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന് ഇതു വളരെ…
വേനല്ക്കാലത്ത് പച്ചക്കറികളില് കാണുന്ന പ്രധാന പ്രശ്നമാണ് പൂകൊഴിച്ചില്. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല് വിളവ് ലഭിക്കുന്നുമില്ല. പയര്, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
© All rights reserved | Powered by Otwo Designs
Leave a comment