ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം തുരത്താം.
ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ഏതൊരു കൃഷിക്കാരന്റെയും പേടി സ്വപ്നമാണ്. ഇവയില്‍ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം.
50 ഇഞ്ചിയും രണ്ടു ലിറ്റര്‍ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാന്‍ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം. തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും.
ചെടികളിലെ നീര് ഊറ്റി കുടിച്ച് ചെടി നശിപ്പിക്കുന്ന വെള്ളിച്ച ഇലപ്പേന്‍ എന്നിവയ്ക്ക് എതിരെ നല്ല ഒരു ജൈവ കീടനാശിനിയാണ് ഇലുമ്പന്‍ പുളിസത്ത്.നല്ലവണ്ണം മൂത്ത ഇലുമ്പന്‍ പുളി പിഴിഞ്ഞ് സത്ത് എടുത്ത് അതി അല്‍പ്പം ഡിഷ് വാഷ് സോപ്പ് ലായനികൂടിചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളുടെ രണ്ട് വശവും തളിക്കുക. ആഴ്ച്ചയില്‍ ഒന്ന് വീതം മൂന്ന് നാല് തവണ ആവര്‍ത്തിക്കുമ്പോഴെക്കും കീടങ്ങളുടെ ശല്യം നന്നെ കുറഞ്ഞിരിക്കും.
വെളുത്തുള്ളി 50 ഗ്രാം, പച്ചമുളക് 25 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെള്ളം മൂന്നു ലിറ്റര്‍ എന്നിവയാണ് ഇതു തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി കുറച്ചു വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക. പിന്നീട് തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുളകും ഇഞ്ചിയും കുറച്ചു വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. ഇതിനു ശേഷം നേരിട്ട് ചെടികളില്‍ തളിക്കാം. കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.
പപ്പായ ഇല 50 ഗ്രാമും 100 മില്ലി ലിറ്റര്‍ വെള്ളവുമാണ് ഇതു തയാറാക്കാന്‍ ആവശ്യം. വെള്ളത്തില്‍ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്. മൂന്നോ നാലോ ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കുക.
20 ഗ്രാം മഞ്ഞളും 200 മില്ലി ഗോമൂത്രവുമാണ് മഞ്ഞള്‍ സത്ത് തയാറാക്കാന്‍ ആവശ്യം. മഞ്ഞള്‍ നന്നായി അരച്ചെടുത്ത് ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. വിവിധയിനം പേനുകള്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.
കറിവേപ്പില് നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന് പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന് നല്കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment