അടുക്കളത്തോട്ടത്തില്‍ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഇവയെ തുരത്താന്‍ സഹായിക്കുന്ന ചില നാടന്‍ വിദ്യകള്‍ നോക്കാം.
ഇലതീനിപ്പുഴു, ഉറുമ്പ്, ഒച്ച്, ആമ വണ്ട് തുടങ്ങിയ കീടങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണിപ്പോള്‍ കര്‍ഷകര്‍. കാലാവസ്ഥ മാറിയതോടെ ഇവയുടെ ആക്രമണം രൂക്ഷമാണ്. പച്ചക്കറികളുടെ ഇലയും കായ്കളുമെല്ലാം ഇവ കൂട്ടമായി എത്തി നശിപ്പിക്കുകയാണ്. അടുക്കളത്തോട്ടത്തില്‍ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഇവയെ തുരത്താന്‍ സഹായിക്കുന്ന ചില നാടന്‍ വിദ്യകള്‍ നോക്കാം.
1. ഒരു കുപ്പിയില്‍ അല്‍പ്പം ആവണക്കെണ്ണ എടുക്കുക. അടപ്പ് നല്ല പോലെ അടച്ച ശേഷം കുപ്പി നന്നായി ചുഴറ്റി എണ്ണ എല്ലായിടത്തുമെത്തിക്കുക. എന്നിട്ട് അടപ്പ് തുറന്നു മിച്ചമുള്ള എണ്ണ മാറ്റിയ ശേഷം മൂന്നോ, നാലോ തുളസിയില ഞെരടി കുപ്പിയിലിടുക. ഇതു കൃഷിയിടത്തില്‍ പല സ്ഥലത്തായി വച്ചാല്‍ കുറെയൊക്കെ കീടശല്യമൊഴിവായി കിട്ടും.
2. പഞ്ചസാരയും ബേക്കിങ് സോഡയും ഉപയോഗിച്ചാണ് അടുത്ത വിദ്യ. പഞ്ചസാര നല്ല പോലെ പൊടിക്കുക, ഇതിന്റെ കൂടെ അത്രയും അളവില്‍ തന്നെ ബേക്കിങ് സോഡ ചേര്‍ക്കുക. ഉറുമ്പുകള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലെല്ലാം ഇതു വയ്ക്കുക. പഞ്ചസാര തിന്നുന്ന കൂട്ടത്തില്‍ ബേക്കിങ് സോഡയും അവയുടെ വയറ്റിലാകും. ഇവ ഉറുമ്പുകള്‍ ശേഖരിച്ചു കൂട്ടിലെത്തിച്ചു മറ്റുള്ളവയ്ക്കും നല്‍കും. അതോടെ ഇവ കൂട്ടത്തോടെ നശിച്ചു പോകും. ഈ മിശ്രിതത്തിനൊപ്പം യീസ്റ്റും കൂടി ചേര്‍ക്കുന്നതും നല്ലതാണ്.
3. ഉത്തമമായ വളമാണ് ചാണകം. നല്ല ചാണകവും ഗോമൂത്രവും ഉപയോഗിച്ചു കൃഷി ചെയ്താല്‍ വലിയ തോതിലുള്ള കീടങ്ങളുടെ ആക്രമണമൊന്നുമുണ്ടാകില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ചാണകം ഗുണനിലവാരം കുറഞ്ഞതാണ്. ചാണകം വെയിലത്തിട്ട് ഉണക്കരുത്, വെയില്‍ കൊണ്ടാല്‍ ചാണകത്തിലെ ഉപകാരികളായ പല അണുക്കളും നശിച്ചുപോകാന്‍ സാധ്യതയുണ്ട്. പച്ചചാണകം ശേഖരിച്ചു തണലത്തിട്ടുണക്കണം. ഇടയ്ക്ക് കോഴികളെ കൊത്തിപ്പെറുക്കാന്‍ അനുവദിച്ചാല്‍ ഏറെ നന്ന്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പല ഫാമുകളിലും വീട്ടിലുമൊന്നും ഇതിനുള്ള സാഹചര്യമില്ല. ഇത്തരത്തില്‍ ചാണകം ശേഖരിക്കാന്‍ പറ്റിയാല്‍ ഏറെ നല്ലതാണ്. നല്ല വിളവും ലഭിക്കും, കീടങ്ങളെയും രോഗങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ചെടികള്‍ക്കുണ്ടാകും.
4. നല്ല പോലെ മൂത്ത മുരിങ്ങയില അരച്ചു നീരെടുക്കുക. ഇതിനൊപ്പം 32 ഇരട്ടി വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെടിയില്‍ സ്‌പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് ലഭിക്കാനും കീടങ്ങളുടെ ആക്രമണം ചെറുക്കാനുമിതു പച്ചക്കറികളെ സഹായിക്കും. ഒരു മാസത്തില്‍ രണ്ടു തവണ ചെയ്താല്‍ നല്ല മാറ്റം ചെടികളിലുണ്ടാകും.
5. പാവല്‍ , പടവലം കൃഷികളിലെ പ്രധാന വില്ലനാണ് ഇലതീനിപ്പുഴു. ചെടികളുടെ ഇലകള്‍ക്ക് അടിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം പച്ചനിറമുള്ള പുഴുക്കളെ കാണാം. ഇവയെ തുരത്താനൊരു എളുപ്പ മാര്‍ഗമാണ് പപ്പായ ഇല സത്ത്. പപ്പായയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 100 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ഇലകള്‍ക്ക് അടിയില്‍ നന്നായി സ്‌പ്രേ ചെയ്യുക. രണ്ടു - മൂന്ന് ദിവസം അടുപ്പിച്ചു പ്രയോഗിച്ചാല്‍ നല്ല ഗുണം ലഭിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment