തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ KSFE POWER ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുറത്തിറക്കി. വിവര സാങ്കേതില്‍ വിദ്യയുടെ വളര്‍ച്ചക്കൊപ്പം സമൂഹത്തെ നയിക്കാന്‍ നൂതനവും ദീര്‍ഘ വീക്ഷണവുമുള്ള പദ്ധതികളാണ് കേരളം വിഭാവന ചെയ്ത് നടപ്പിലാക്കുന്നത് അദ്ദേഹം പറഞ്ഞു. നവ സാങ്കേതിക വിദ്യയെ ജനകീയമാക്കുന്നതിനുള്ള പരിശ്രമത്തിന് ഫലം കിട്ടുകയാണ് ഇത്തരം സേവനങ്ങളിലൂടെ നാം ശ്രമിക്കുന്നത്.
കൂടാതെ കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഇ-ഗവേണ്‍സ് പദ്ധതിയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്നു വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. എല്ലാ പ്രധാനപ്പെട്ട സേവനങ്ങള്‍ക്കും ഡാഷ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആധുനികവല്‍ക്കരണത്തിലൂടെ കെ എസ്.എഫ്.ഇ യെ കൂടുതല്‍ മികവിലേക്ക് നയിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കെ.എസ്.എഫ്.ഇ യുടെ മൂലധനം ഇരട്ടിയായി വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ.എസ്.എഫ്.ഇ യുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും നടത്തുവാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
മൊബൈല്‍ ആപ്പിലൂടെ കെഎസ്എഫ്ഇ ചിട്ടികളുടെ മിക്കവാറും എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പിലൂടെ അറിയാന്‍ കഴിയും. വരും നാളുകളില്‍ ഈ സംവിധാനം കൂടുതല്‍ സാങ്കേതിക മികവ് നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നു സ്വാഗതപ്രസംഗത്തില്‍ ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment