ഈ ക്രൂരതയ്ക്ക് എന്ത് ന്യായീകരണം ; കര്‍ഷകന്‍ കൂടിയായ വൈദ്യുതി മന്ത്രി ഇതറിഞ്ഞോ...?

വാഴകള്‍ വൈദ്യതി ലൈനില്‍ മുട്ടിയെന്ന കാരണത്താല്‍ കെഎസ്ഇബി അധികൃതര്‍ വെട്ടി നിരത്തിയത് 406 നേന്ത്രവാഴകള്‍.

By Harithakeralam
2023-08-07

ഏറണാകുളം: വാഴകള്‍ വൈദ്യതി ലൈനില്‍ മുട്ടിയെന്ന കാരണത്താല്‍ കെഎസ്ഇബി അധികൃതര്‍ വെട്ടി നിരത്തിയത് 406 നേന്ത്രവാഴകള്‍. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകനുണടായത് ലക്ഷങ്ങളുടെ നഷ്ടം. 220 കെവി ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്ത വാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത്.

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസ് കൃഷി ചെയ്ത വാഴകളാണ് വെട്ടിക്കളഞ്ഞത്. ഒമ്പത് മാസം പ്രായമായ വാഴകളാണിത്. ഓണം വിപണി മുന്നില്‍ കണ്ട് ദിവസങ്ങള്‍ കഴിഞ്ഞാല്‍ വെട്ടി വില്‍ക്കാനൊരുങ്ങി നില്‍ക്കുകയായിരുന്നുവെന്ന് തോമസിന്റെ മകന്‍ അനീഷ് പറഞ്ഞു. രണ്ടര ഏക്കറില്‍1600 ഏത്തവാഴകളാണ് ഉള്ളത്, ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്.

ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തി നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാഴകള്‍ വെട്ടി നശിപ്പിച്ചത്.എന്നാല്‍ ഈ ഭാഗത്ത് ലൈന്‍ താഴ്ത്തിയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. രണ്ട് ടവറുകള്‍ തമ്മില്‍ ആഴം കൂടുതലായാണ് സ്ഥാപിച്ചിരിക്കുന്നത്, ഇതിനാലാണ് ലൈന്‍ താഴ്ന്നിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs