തിരുവനന്തപുരം: വി.എഫ്.പി.സി.കെ മുഖേനയുള്ള കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കിയ ഏജന്‍സി സംബന്ധിച്ച് ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ നിര്‍ദേശം. ഏജന്‍സിയെ സംബന്ധിച്ച ആരോപണങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഏജന്‍സിയെ ചുമതലപ്പെടുത്തിയ നടപടികളില്‍ അന്വേഷണം നടത്തി ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കാര്‍ഷികോല്പാദന കമ്മീഷണറെ കൃഷി മന്ത്രി ചുമതലപ്പെടുത്തി. അത് വരെ VFPCK മുഖേനയുള്ള കൊപ്ര സംഭരണത്തില്‍ ഈ ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ഈ സീസണില്‍ 50000 ടണ്‍ കൊപ്ര സംഭരിക്കുവാന്‍ തീരുമാനിച്ചിരുന്നു. പച്ചത്തേങ്ങയുടെ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഉടനടി പുരോഗമിക്കേണ്ട ആവശ്യകത നിലനില്‍ക്കുന്നു. ആയതിനാല്‍ കര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്നതിനും, തുടര്‍ന്ന് കൊപ്രയാക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കൃഷിമന്ത്രി ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ചു.
സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു. ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…
കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…
നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍ ഭാഗമായിട്ടുള്ള തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…
നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…
കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @ മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…
രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…
തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല. ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍. ഓണം സീസണായ കഴിഞ്ഞ…
© All rights reserved | Powered by Otwo Designs
Leave a comment