മുട്ടത്തോട്, ചായച്ചണ്ടി, മത്സ്യാവശിഷ്ടം പോലുള്ള പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ചെടികള്‍ക്ക് എളുപ്പം വലിച്ചെടുക്കാന്‍ കഴിയും.
അടുക്കള അവശിഷ്ടങ്ങള്‍ ജൈവ വളങ്ങളായി കൃഷിക്ക് ഉപയോഗിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ഓരോന്നും ചില വിളകള്‍ക്ക് മാത്രമായി ഉപയോഗിച്ചാല്‍ ഏറെ ഗുണം ചെയ്യും. മുട്ടത്തോട്, ചായച്ചണ്ടി, മത്സ്യാവശിഷ്ടം പോലുള്ള പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ചെടികള്‍ക്ക് എളുപ്പം വലിച്ചെടുക്കാന്‍ കഴിയും.
1. ചായച്ചണ്ടി നല്ല വളമാണ്. ഇതു നേരിട്ടു പച്ചക്കറികളുടേയും റോസിന്റെയുമൊക്കെ ചുവട്ടിലിട്ട് കൊടുക്കുന്നതിന് പകരം നന്നായി കഴുകി ഉണക്കിയെടുത്ത് ഉപയോഗിച്ചു നോക്കൂ.
2. എല്ലാ വീടുകളിലുമുണ്ടാകുന്ന ജൈവ അവശിഷ്ടമാണ് പഴത്തൊലി. കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നല്ലൊരു വളവുമാണിത്. തൊലി കഷ്ണങ്ങളാക്കി ഗ്രോബാഗിലും മറ്റുമിടുന്നതിന് പകരം ഉണക്കി പൊടിച്ച് ഇട്ടു കൊടുക്കൂ.
3. കഞ്ഞിവെള്ളം പുളിച്ചു മിക്ക ചെടികള്‍ക്കും നാം ഒഴിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ ഇതു നല്ല ഫലം ചെയ്യുക കറിവേപ്പ് പോലുള്ള വിളകള്‍ക്കാണ്.
4. മത്സ്യാവശിഷ്ടം നല്ലൊരു വളമാണെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. വഴുതന വര്‍ഗ വിളകള്‍ക്കാണ് മത്സ്യാവശിഷ്ടങ്ങള്‍ നല്ല ഗുണം ചെയ്യുക. ഇത് ചെടിയുടെ ചുവട്ടില്‍ കുഴിച്ചിടുന്നതാണ് നല്ലത്.
5. മത്സ്യം കഴുകിയ വെള്ളം പയറിന് തളിക്കാം. കീടങ്ങളെ അകറ്റാനും മൃദുരോമപ്പൂപ്പല്‍ പോലുള്ള രോഗങ്ങളെ തുരത്താനും സഹായിക്കും.
6. നാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊലിയും ഉണക്കി പൊടിച്ചു ചെടികളുടെ ചുവട്ടിലിടുന്നതാണ് നല്ലത്. മണ്ണിലൂടെ പകരുന്ന പല രോഗങ്ങളും അകറ്റാന്‍ ഇവ സഹായിക്കും.
7. പച്ചക്കറിയുടെ തൊലികള്‍ ചെടികളുടെ തടത്തിലിട്ടാല്‍ അവിടെ കിടന്ന് അഴുതി ദുര്‍ഗന്ധമുണ്ടാകും. ഉറുമ്പ് പോലുള്ള പ്രാണികളുടെ ശല്യം വേറെയും. ഇവയെല്ലാം കൂടി വെള്ളത്തിലിട്ട് തിളപ്പിക്കുക. ലായനി ചൂടാറിയ ശേഷമെടുത്ത് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുക. കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ എല്ലാ അവശ്യ ധാതുക്കളുടെയും മിശ്രിതമായിരിക്കും
8. വെളുത്തുള്ളി, ഉള്ളി തൊലികള്‍ പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്, ഇവ ഒരു ലിറ്റര്‍ വെള്ളത്തില്‍ 3-4 ദിവസം മുക്കിവയ്ക്കുക. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മിശ്രിതത്തിലേക്ക് ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ലായനി ഉപയോഗിച്ച് ചെടികള്‍ക്ക് പ്രയോഗിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment