പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു.
പഴങ്ങളുടെ റാണി എന്നണ് പപ്പായയ്ക്കുള്ള വിശേഷം. കടുത്ത തണുപ്പ് കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ അല്ലാതെ മറ്റു സ്ഥലങ്ങളിലെല്ലാം പപ്പായ വിളയും. നല്ല വെയിലുളള കാലാവസ്ഥയാണ് പപ്പായയില്‍ നിന്നും കൂടുതല്‍ വിളവ് ലഭിക്കാന്‍ ആവശ്യം.
കാല്‍സ്യം
ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ അകറ്റാം എന്നാണല്ലോ ചൊല്ല്, എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ആപ്പിളില്‍ എന്തൊക്കെ കീടനാശിനികളുണ്ടെന്ന് പറയാന്‍ വയ്യ. സ്ഥിരമായി കഴിച്ചാല്‍ ആശുപത്രിയില്‍ തന്നെ കഴിയാം. എന്നാല്‍ നമ്മുടെ പറമ്പില്‍ നന്നായി വിളയുന്ന പപ്പായയില്‍ ആപ്പിളില്‍ ഉള്ളതിന്റെ രണ്ടിരട്ടി കാല്‍സ്യമുണ്ട്. പല്ല്, കണ്ണ് തുടങ്ങിയ അവയവങ്ങള്‍ക്ക് ഏറെ നല്ലതാണിത്.
വൈറ്റമിന്‍ സി
മനുഷ്യശരീരത്തിന് ഏറെ ഗുണങ്ങളാണ് വൈറ്റമിന്‍ സി നല്‍കുക. ചമര്‍മം, കണ്ണ്, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ സി നിര്‍ബന്ധമാണ്. ആപ്പിളിന്റെ 13 ഇരട്ടിയും വാഴപ്പഴത്തിന്റെ 7 ഇരട്ടിയും വൈറ്റമിന്‍ സി പപ്പായയിലുണ്ട്. തണ്ണിമത്തന്റെ 7 മടങ്ങ്, ചെറിയുടെ 8 മടങ്ങ്, പൈനാപ്പിളിന്റെ 1.3 മടങ്ങ് എന്നിങ്ങനെ വൈറ്റമിന്‍ സി ഇതിലടങ്ങിയിരിക്കുന്നു. ചെറുപ്പമായിരിക്കാന്‍ ആഗ്രഹമുള്ളവര്‍ പപ്പായ ശീലമാക്കിക്കോ.
ഡെംഗിപ്പനി തടയും
പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകം ഡെംഗിപ്പനി, ക്യാന്‍സര്‍ , മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കും
ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഒരു പപ്പായയില്‍ പ്രതിദിന ആവശ്യമായ വിറ്റാമിന്‍ സിയുടെ 200 ശതമാനത്തിലധികം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷിക്ക് മികച്ചതാക്കുന്നു. വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. ഇത് മികച്ച പ്രതിരോധശേഷി ബൂസ്റ്ററായി അറിയപ്പെടുന്നു. ജലദോഷവും മറ്റ് അണുബാധകളും തടയാന്‍ ഇത് സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment