ശീതകാല പച്ചക്കറികള്‍ക്ക് ആദ്യ വളപ്രയോഗം

ഒക്റ്റോബറില്‍ നട്ട കാബേജും കോളിഫ്‌ളവറും ഇപ്പോള്‍ എന്നിവ നല്ല വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാവും. ഇവയ്ക്കു വേണ്ട വളപ്രയോഗവും കീടനിയന്ത്രണവും യഥാസമയം നല്‍കിയാല്‍ നല്ല ഫലം ലഭിക്കും.

By Harithakeralam
2023-11-19

ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവ വളര്‍ച്ച പ്രാപിക്കുന്ന സമയമാണിപ്പോള്‍. നല്ല രീതിയില്‍ വളപ്രയോഗവും കീടനിയന്ത്രണവും നടത്തിയാല്‍ നമ്മുടെ വീട്ട് വളപ്പില്‍ തന്നെ രുചികരമായ കാബേജും കോളിഫ്‌ളവറും വിളയിച്ചെടുക്കാം. ഒക്റ്റോബറില്‍ നട്ട കാബേജും കോളിഫ്‌ളവറും ഇപ്പോള്‍ എന്നിവ നല്ല വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാവും. ഇവയ്ക്കു വേണ്ട വളപ്രയോഗവും കീടനിയന്ത്രണവും യഥാസമയം നല്‍കിയാല്‍ നല്ല ഫലം ലഭിക്കും.

1. ചെടികളെ ദിവസേന സൂഷ്മ നിരീക്ഷണം നടത്തുകയും പുഴുക്കളെ എടുത്ത് നശിപ്പിക്കുകയും ചെയ്യണം.

2. രണ്ട് ശതമാനം വീര്യത്തില്‍ വെളുത്തുള്ളി-വേപ്പണ്ണ മിശ്രിതം ഇലകളില്‍ രണ്ട് വശവും കിട്ടത്തക്ക രീതിയില്‍ തളിക്കുന്നത് നല്ലതാണ്.

3. തടത്തില്‍ മണ്ണ് കയറ്റി കൊടുക്കുന്നത് വളര്‍ച്ച ത്വരിതത്തിലാക്കും.

4. ഇളക്കമുള്ള മണ്ണ്, മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂട്ടിയ മിത്രിതം ചെടിക്ക് ചുറ്റം ഇട്ട് തടം ഉയര്‍ത്തണം. വളര്‍ച്ചയുടെ തോതു നോക്കി രണ്ടു മൂന്നു തവണ ഇപ്രകാരം ചെയ്യണം.

5. കടലപ്പിണ്ണാക്ക് - പച്ചച്ചാണകം പുളിപ്പിച്ച് പത്തിരട്ടി വെളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കാബേജും കോളിഫ്‌ളവറും യഥാസമയം ഫലം തരാന്‍ സഹായിക്കും.

6. നട്ട് 40-45 ദിവസം കഴിഞ്ഞ് ഒരു പിടി ചാരം തടത്തിലിട്ട് നനച്ചു കൊടുക്കണം. ഇത് വളര്‍ച്ച വേഗത്തിലാക്കും.

7. തണുപ്പ് കാലാവസ്ഥ ഏറെ ഇഷ്ടപ്പെടുന്ന വിളയായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയ്ക്ക് തടത്തില്‍ തണുപ്പ് നിലനിര്‍ത്താന്‍ ആവശ്യാനുസരണം രണ്ട് നേരവും നയ്ക്കാം.

യഥാസമയം വളപ്രയോഗവും കീടനിയന്ത്രണവും മറ്റു പരിരക്ഷയും നല്‍കിയാല്‍ നട്ട് രണ്ടര- മൂന്ന് മാസങ്ങള്‍ക്ക് ഉളളില്‍ വിളവ് എടുക്കാം

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs