ഇപ്പോഴത്തെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് ഏറെ അനിയോജ്യമാണ്. രാസ വളങ്ങളോ കീടനാശിനികളോ പ്രയോഗിക്കാതെ തന്നെ നല്ല വിളവും കൂര്‍ക്കയില്‍ നിന്നു ലഭിക്കും.
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് ഏറെ അനിയോജ്യമാണ്. രാസ വളങ്ങളോ കീടനാശിനികളോ പ്രയോഗിക്കാതെ തന്നെ നല്ല വിളവും കൂര്‍ക്കയില്‍ നിന്നു ലഭിക്കും. അന്നജം, കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്ലോവിന്‍, നിയാസിന്‍, ജീവകം സി എന്നിവയൊക്കെ കൂര്‍ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
വെള്ളം കെട്ടികിടക്കാത്ത വയലുകളിലും പറമ്പുകളിലും അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും നന്നായി വളര്‍ന്നു കൊള്ളും. കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. മഴയും വെയിലും മാറി മാറിവരുന്ന ഇപ്പോഴത്തെ കാലാവസ്ഥയാണ് കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയം. നട്ട് മൂന്നു -നാലു മാസം കൊണ്ട് വിളവെടുക്കാം.
തലപ്പുകളും ചെറിയ കിഴങ്ങുകളും നടാനായി ഉപയോഗിക്കാം. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെയിനം നാടന്‍ ഇനങ്ങള്‍ ഉണ്ട്. മണലിലോ ഉമിയിലോ സൂക്ഷിച്ചുവെച്ച വിത്തുകള്‍ പുതുമഴ പെയ്യുന്നതോടെ നട്ടു മുളപ്പിക്കാം. മഴ കുറഞ്ഞു തുടങ്ങുമ്പോള്‍ ഇതില്‍നിന്നും തലപ്പുകള്‍ മുറിച്ചു നടാന്‍ പാകമാകും. മണ്ണു നന്നായി കൊത്തിയിളക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് അല്‍പ്പം ഉയര്‍ത്തി ചെറു തടങ്ങളാക്കുക. നല്ല കരുത്തുള്ള കൂര്‍ക്ക വള്ളികള്‍ മുറിച്ചു നടാം. വള്ളികള്‍ ലംബമായോ കിടത്തിയോ 45 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നടുക. ഒരു മാസം കൊണ്ട് തന്നെ വള്ളികള്‍ നന്നായി വീശി തുടങ്ങും. ജൈവ വളങ്ങള്‍ ഇട്ട് മണ്ണ് വിതറി കൊടുക്കണം. നെല്ല് കുത്തിയതിന്റെ ഉമി കൂര്‍ക്കയ്ക്ക് നല്ലതാണ്. സ്ഥല പരിമിധിയുള്ളവര്‍ക്ക് ചാക്ക്, ഗ്രോ ബാഗ് എന്നിവയിലും നടീല്‍ മിശ്രിതമുണ്ടാക്കി കൃഷി ചെയ്യാം. നട്ട് മൂന്ന് നാല് മാസങ്ങള്‍ കൊണ്ട് വിളവെടുക്കാം.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില് ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല് പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില് വലിയ മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില് കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല് നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില് പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല് പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന് ആഗ്രഹിക്കുന്നവര്…
ഏറെ ഗുണങ്ങള് നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment