കോവല്‍ നന്നായി കായ്ക്കാന്‍ ചീമക്കൊന്നയും മുരിങ്ങയിലയും

നല്ല പോലെ വള്ളി വീശി കായ്കള്‍ ലഭിക്കാന്‍ ചില പ്രത്യേക ജൈവവളക്കൂട്ടുകള്‍ നല്‍കിയാല്‍ മതി

By Harithakeralam
2024-03-12

വേനലിന്റെ തുടക്കത്തില്‍ നട്ടതോ തലപ്പ് വെട്ടി വിട്ടതോ ആയ കോവലുകളെല്ലാം നല്ല പോലെ വളര്‍ന്നു തുടങ്ങിയിരിക്കും.  വലിയ രീതിയില്‍ വളവും കീടനിയന്ത്രണവുമൊന്നും നടത്തിയിട്ടില്ലെങ്കിലും കോവല്‍ അത്യാവശ്യം വിളവ് തരും. എന്നാല്‍ നല്ല പോലെ വള്ളി വീശി കായ്കള്‍ ലഭിക്കാന്‍ ചില പ്രത്യേക ജൈവവളക്കൂട്ടുകള്‍ നല്‍കിയാല്‍ മതി. അത്തരമൊരു ജൈവവളക്കൂട്ടാണ് ഇനി പറുന്നത്.

ചീമക്കൊന്നയും മുരിങ്ങയിലയും

വള്ളി നല്ലപോലെ പടര്‍ന്നു നിറയെ കായ്കളുണ്ടാകാന്‍ നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് ആവശ്യം. നമ്മുടെ ആവശ്യത്തിനു ചീമക്കൊന്നയില, മുരിങ്ങയില എന്നിവയെടുത്ത് ഒരു പാത്രത്തിലിടുക. ഇത്ര അനുപാതം ഇലയെടുക്കണമെന്നില്ല, നമുക്ക് എത്ര വളം ആവശ്യമാണോ അതിന് അനുസരിച്ച് ഇലകളെടുക്കാം. ഇതിലേക്ക് ആവശ്യത്തിനു കഞ്ഞിവെള്ളമൊഴിക്കുക. പുളിച്ച കഞ്ഞിവെള്ളത്തിന്റെ തെളി ഒഴിക്കുന്നതാണ് നല്ലത്. പാത്രത്തിലെ ഇലകള്‍ മുങ്ങിക്കിടക്കാന്‍ പാകത്തിനു വെള്ളമൊഴിക്കണം. ഇലകള്‍ വെള്ളത്തില്‍ കിടക്കുന്നതിനാല്‍ ദുര്‍ഗന്ധമുണ്ടാകും, ഇതൊഴിവാക്കാന്‍ ഒരു പിടി ശര്‍ക്കര പൊടിച്ചിടുക. തുടര്‍ന്നു പാത്രം അടച്ചു വയ്ക്കുക.

ജൈവലായനി തയാറാക്കാം

മൂന്നു ദിവസം കഴിഞ്ഞു പാത്രം തുറക്കാം. ഇലകള്‍ ഏതാണ്ടെല്ലാം അലിഞ്ഞിരിക്കും. ഒരു ലിറ്റര്‍ ലായനിയില്‍ മൂന്നു ലിറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ലായനി ഒഴിച്ചു കൊടുക്കണം. കോവല്‍ നല്ല പോലെ വള്ളി വീശി വളരാനും ധാരാളം കായ്കളുണ്ടാകാനുമിതു സഹായിക്കും.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs