ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴമാണിത്. സാലഡ് ഓറഞ്ച് , കുംക്വറ്റ് എന്നിങ്ങനെയും വിളിപ്പേരുണ്ട്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ അത്ഭുത പഴത്തിന്റെ വിശേഷങ്ങള്‍.
ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പഴമാണിത്. സാലഡ് ഓറഞ്ച് , കുംക്വറ്റ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. ചട്ടിയില്‍ പോലും വളര്‍ത്താമെന്നതാണ് പ്രത്യേകത. കേരളത്തിലെ പല പ്രമുഖ നഴ്സറികളിലുമിപ്പോള് ഇസ്രയേല്‍ ഓറഞ്ചിന്റെ തൈകള്‍ ലഭിക്കും. വായുസഞ്ചാരമുള്ള മണ്ണില്‍ വേണം തൈ നടാന്‍. വലിയ മരമായി വളരുകയില്ല, ഇതിനാല്‍ വീട്ട്മുറ്റത്തും നടാം.
വെളുത്ത നിറത്തിലുള്ള കുഞ്ഞന്‍ പൂക്കള്‍ നക്ഷത്ര രൂപത്തില്‍ ശിഖരങ്ങളിലാണ് മുളപൊട്ടുക. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കൂടുതല്‍ വിളവ് കിട്ടുന്നതെങ്കിലും എല്ലാ സീസണിലും കായ്കള്‍ ഉണ്ടാവും. മറ്റുള്ള ഓറഞ്ച് പോലെ തൊലി പൊളിച്ചു നീക്കണ്ട, നല്ല മധുരമുള്ളതുകൊണ്ട് ഇത് തൊലിയോടെ കഴിക്കാം.
എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കുന്ന ഇയിനം ഓറഞ്ച് മുടിവളര്‍ച്ചക്കും ഉത്തമമാണ്. കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഇതിന് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടത്രേ. ശരീരഭാരം കുറക്കാന്‍ കഴിവുള്ള ഈ ഫലം കഴിക്കുമ്പോള്‍ ഉന്മേഷം വര്‍ധിക്കും. കാഴ്ച ശക്തി വര്‍ധിക്കാനും തൊലിയുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വിറ്റാമിന്‍ A, C, എന്നിവയുടെ കലവറയായ ഈ അത്ഭുത ഓറഞ്ച് രക്തം വര്‍ധിപ്പിക്കാനും നല്ലതാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന് ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment