നമ്മുടെ നാട്ടിലും ഗുണ്ടൂര്‍ മുളക് നല്ല വിളവ് തരും. ഗുണ്ടൂര്‍ 4 എന്ന ഇനമാണ് കേരളത്തില്‍ വളര്‍ത്താന്‍ നല്ലത്.
ധാരാളം ഇനങ്ങളുള്ള മുളകില്‍ മെഗാസ്റ്റാറാണ് ഗുണ്ടൂര്‍ മുളക്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ഇവ പ്രധാനമായി ഉത്പാദിപ്പിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഏറെ പ്രശസ്തമായ ഗുണ്ടൂര്‍ മുളക് ഇന്ത്യയ്ക്ക് വലിയ തോതില്‍ വിദേശ നാണ്യവും നേടി തരുന്നുണ്ട്. നമ്മുടെ നാട്ടിലും ഗുണ്ടൂര്‍ മുളക് നല്ല വിളവ് തരും. ഗുണ്ടൂര്‍ 4 എന്ന ഇനമാണ് കേരളത്തില്‍ വളര്‍ത്താന്‍ നല്ലത്. നല്ല എരിവുള്ള ഇനമാണിത്.
സാധാരണ പച്ചമുളക് കൃഷി ചെയ്യുന്ന രീതി തന്നെ അവലംബിക്കാം. വിത്ത് പോട്രേകളില്‍ വിതറിയ ശേഷം മുളച്ച് 20-25 ദിവസമാകുമ്പോള്‍ മാറ്റി നടാം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥമായിരിക്കണം നടാന്‍ തെരഞ്ഞെടുക്കുന്നത്. നടുന്നതിന് മുമ്പ് നിലമൊരുക്കണം. മഴ കാലം തെറ്റിയെറ്റാന്‍ സാധ്യതയുള്ളതിനാല്‍ തടമൊരുക്കി നടുന്നതായിരിക്കും നല്ലത്. കല്ലും വേരുകളുമെല്ലാം നീക്കം ചെയ്ത ശേഷം നല്ല വായുസഞ്ചാരമുള്ള മണ്ണ് കൂട്ടിയിട്ട് തടമൊരുക്കാം. ഇതിന് മുമ്പ് കുമ്മായ പ്രയോഗം നടത്തണം. അടിവളമായി ചാണകപ്പൊടി, എല്ല് പൊടി എന്നിവ നല്‍കാം. ഇതിന് ശേഷം സ്യൂഡോമോണസ് പ്രയോഗം നടത്തി തൈ നടുക. വെയില്‍ ശക്തമാണെങ്കില്‍ കുറച്ചു ദിവസം തണല്‍ നല്‍കണം. 60 സെമി ഇടവിട്ടു വേണം തൈ നടാന്‍. ഗ്രോബാഗിലും ഈയിനം നല്ല വിളവ് തരും. സാധാരണ പോലെ തന്നെ ഗ്രോബാഗ് ഒരുക്കി തൈകള്‍ നടാം.
മറ്റിനം പച്ചമുളകിന് നല്‍കുന്ന പരിചരണവും വളപ്രയോഗവും പിന്തുടരാം. കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തിലിട്ട് പുളിപ്പിച്ച് തെളിയെടുത്ത് പ്രയോഗിക്കാം. ഇടയ്ക്ക് സ്യൂഡോമോണസ് ലായനി ഒഴിച്ചു കൊടുക്കാം. മണ്ണിരക്കമ്പോസ്റ്റ്, പൊടിഞ്ഞ ആട്ടിന്‍കാഷ്ടം എന്നിവയെല്ലാമിട്ടു കൊടുക്കാം. കായ്ചീയല്‍, വെള്ളീച്ച, മുഞ്ഞ പോലുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുമുണ്ടാകും. ഇവയ്‌ക്കെതിരേ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ചെടികള്‍ വലുതായി കായ്ക്കാന്‍ തുടങ്ങുമ്പോള്‍ താങ്ങ് നല്‍കുന്നത് നല്ലതാണ്. മുളക് പച്ചയായും പഴുത്ത് ചുവന്ന നിറത്തിലും ഉപയോഗിക്കാം. ഉണക്കി പൊടിയാക്കാനും ഉചിതമാണ്.
ശ്രീലങ്ക, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണ കൊറിയ, യുകെ, യുഎസ്, ലാറ്റിനമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗുണ്ടൂര്‍ മുളക് കയറ്റുമതി ചെയ്യുന്നുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, പ്രകാശം ജില്ലകളിലും തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം ജില്ലകളിലും വ്യാപകമായി മുളക് കൃഷിയുണ്ട്. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് ഇതിന്റെ ഏറ്റവും ഉയര്‍ന്ന വിളവെടുപ്പ് കാലം.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
കാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങു വര്‍ഗ പച്ചക്കറിയാണ് മുള്ളങ്കി എന്ന റാഡിഷ്. കേരളത്തിലെ സമതല പ്രദേശങ്ങളില്‍ മുള്ളങ്കി കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗിലും ചാക്കിലുമെല്ലാം മുള്ളങ്കി…
© All rights reserved | Powered by Otwo Designs
Leave a comment