അരക്കിലോ കടലപ്പിണ്ണാക്ക് കൊണ്ട് നൂറ് ലിറ്റര്‍ ജൈവവളം

അരക്കിലോ പിണ്ണാക്ക് കൊണ്ടു 100 ലിറ്റര്‍ ജൈവവളമുണ്ടാക്കുന്ന വിദ്യയാണിത്, പരീക്ഷിച്ചു നോക്കൂ.

By Harithakeralam
2024-08-15

ജൈവക്കൃഷിയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കടലപ്പിണ്ണാക്ക്. കടലപ്പിണ്ണാക്ക് വളമായും കീടനാശിനിയായും ചെടികള്‍ക്ക് പല രീതിയില്‍ ഉപയോഗിക്കുന്നു. അരക്കിലോ പിണ്ണാക്ക് കൊണ്ടു 100 ലിറ്റര്‍ ജൈവവളമുണ്ടാക്കുന്ന വിദ്യയാണിത്, പരീക്ഷിച്ചു നോക്കൂ.

ആവശ്യമുള്ള സാധനങ്ങള്‍

1. കടലപ്പിണ്ണാക്ക് - അരക്കിലോ

2. തലേ ദിവസത്തെ കഞ്ഞിവെള്ളം -അഞ്ച് ലിറ്റര്‍

3. ശര്‍ക്കര- 100 ഗ്രാം

തയാറാക്കുന്ന വിധം

നല്ല വൃത്തിയുള്ള വലിയൊരു ബക്കറ്റോ പാത്രമോ എടുക്കുക. ഇതിലേക്ക് കടലപ്പിണ്ണാക്കിടുക, കഞ്ഞിവെള്ളം, ശര്‍ക്കര എന്നിവയിട്ട ശേഷം അലിയാനായി മാറ്റിവയ്ക്കുക. ശര്‍ക്കര, പിണ്ണാക്ക് എന്നിവ കഞ്ഞിവെള്ളത്തില്‍ നന്നായി അലിഞ്ഞാല്‍ ഇളക്കി കൊടുക്കുക. ഇവ നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കണം. തുര്‍ന്ന് പാത്രത്തിന്റെ വായുഭാഗം കോട്ടണ്‍ തുണി കൊണ്ട് മൂടിവയ്ക്കുക. അഞ്ച് ദിവസം ഇതു മാറ്റിവയ്ക്കണം. വെയില്‍ കൊള്ളാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. എല്ലാ ദിവസവും രണ്ടോ മൂന്നോ നേരം ഇളക്കി കൊടുക്കണം. അഞ്ച് ദിവസത്തിനു ശേഷം എടുത്ത് 25 ഇരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ഉപയോഗിക്കാം.

പ്രയോഗിക്കേണ്ട രീതി

ചെറിയ തൈകള്‍ക്കാണെങ്കില്‍ 25 ഇരട്ടി വെള്ളം ചേര്‍ത്ത് സ്േ്രപ ചെയ്തു കൊടുക്കുകയാണ് നല്ലത്. വേരു നല്ല പോലെ പിടിക്കാനും വളര്‍ച്ച എളുപ്പമാക്കാനുമിതു സഹായിക്കും. വലിയ ചെടികള്‍ക്ക് 15 ഇരട്ടി വെള്ളം ചേര്‍ത്ത് വേണം പ്രയോഗിക്കാന്‍. ഫല വൃക്ഷങ്ങള്‍ക്കും മറ്റുമാണെങ്കില്‍ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഉപയോഗിക്കാന്‍.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs