നല്ല വിളവ് ലഭിക്കാനും വീട്ടില്‍ തന്നെയുണ്ടാക്കുന്ന ചില വളങ്ങള്‍ നമുക്ക് ഉപയോഗിക്കാം.
മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും. ഇവയില്‍ നിന്നും രക്ഷ നേടാനും നല്ല വിളവ് ലഭിക്കാനും വീട്ടില്‍ തന്നെയുണ്ടാക്കുന്ന ചില വളങ്ങള്‍ നമുക്ക് ഉപയോഗിക്കാം.
1. ഉണക്കിയ തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊലി എന്നിവ മിക്‌സിയില്‍ പൊടിച്ചെടുത്ത് അല്‍പ്പം ചകിരിച്ചോറും ചേര്‍ത്ത് തടത്തില്‍ ഇടയ്ക്കിടെ വിതറുക.
2. കഞ്ഞിവെള്ളം പച്ചമുളകിന് ഏറെ പ്രിയപ്പെട്ട കീടനാശിനിയും വളവുമാണ്. പുളിച്ച കഞ്ഞിവെള്ളമെടുത്ത് അതില്‍ കടലപ്പിണ്ണാക്കു ചേര്‍ത്ത് നന്നായി ഇളക്കി ഒരാഴ്ച സൂക്ഷിക്കുക. തുടര്‍ന്ന് ഈ മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ പ്രയോഗിക്കുക. ഒരു ഗ്ലാസ് ലായനി പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് പ്രയോഗിക്കേണ്ടത്.
3. ചെടിയുടെ തടത്തിലെ മണ്ണ് അല്‍പ്പമിളക്കി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുന്നതു വേരിലൂടെ ബാധിക്കുന്ന രോഗങ്ങളെ തുരത്തും. രണ്ടാഴ്ചയിലൊരിക്കല്‍ ഇതു പ്രയോഗിക്കാം.
4. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ ഇടയ്ക്കിടെ തളിച്ചുകൊടുത്താല്‍ വെള്ളീച്ച പോലുള്ള കീടങ്ങളെ തുരത്താം.
5. പുളിച്ച കഞ്ഞിവെള്ളത്തില്‍ ചാരം ചേര്‍ത്ത് പ്രയോഗിച്ചാല്‍ പച്ചമുളക് ചെടി നന്നായി പൂത്ത് കായ്കളുണ്ടാകും. രണ്ടിരട്ടി വെള്ളം ചേര്‍ത്ത് വേണമിതു പ്രയോഗിക്കാന്‍.
6. ഒരു ടീസ്പൂണ്‍ കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മുളകുചെടിയുടെ മൊട്ടിലും പൂവിലും തളിക്കുക. പൂക്കള്‍ കൊഴിയാതെ കൂടുതല്‍ മുളകുണ്ടാവാന്‍ ഇതു സഹായിക്കും.
7. മീന്‍ കഴുകിയ വെള്ളത്തില്‍ ശര്‍ക്കര പൊടി ചേര്‍ത്ത് ഏഴുദിവസം സൂക്ഷിക്കുക. പിന്നീടിതു നേര്‍പ്പിച്ച് മുളകു ചെടികളില്‍ തളിക്കുകയോ കടയ്ക്കല്‍ ഒഴിച്ചുകൊടുക്കുകയോ ചെയ്യാം, ധാരാളം പൂക്കളും കായ്കളുമുണ്ടാകും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment