ലോക ക്ഷീര ദിനമാണ് ജൂണ്‍ ഒന്ന്. ദിവസവും പാല്‍ കുടിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാം.
പശുക്കളും പാലും പാല്‍ ഉത്പന്നങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തില്‍ കുറഞ്ഞുവരുകയാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ക്ഷീര മേഖല നേട്ടങ്ങളുടേതാണ്. ധാരാളം പേരാണ് ഇവിടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ ഒന്നോ രണ്ടോ പശുക്കളെ വളര്‍ത്തുന്നതു മുതല്‍ വലിയ ഫാം നടത്തുന്നവര്‍ വരെ ഈ മേഖലയിലുണ്ട്. ലോക ക്ഷീര ദിനമാണ് ജൂണ്‍ ഒന്ന്. ദിവസവും പാല്‍ കുടിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാം.
1. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാല്‍. ഇതിനൊപ്പം കാത്സ്യവും വിറ്റമിന്‍ ഡി യും ധാരാളമുണ്ട്. എല്ലുകളും സന്ധികളും കരുത്തുള്ളതാകാന്‍ പാല്‍ കുടിക്കുന്നതു സഹായിക്കുന്നു.
2. പാലും പാലുല്‍പന്നങ്ങളും പതിവായി ഉപയോഗിക്കുന്നത് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കും, കാരണം പാലില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
3. ബി വിറ്റാമിനുകള്‍ ധാരാളം പാലിലുണ്ട്. രക്തമുണ്ടാകാനും ഞെരമ്പുകളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഇതു സഹായിക്കുന്നു.
4. പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് വന്‍കുടല്‍ കോശങ്ങളുടെ വ്യാപനം ഗണ്യമായി കുറയ്ക്കും. ഇതു വന്‍കുടലില്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു.
5. പൊണ്ണത്തടി കുറയ്ക്കാന്‍ പാലും പാല്‍ ഉത്പന്നങ്ങളും പതിവായി ഉപയോഗിക്കുന്നതു സഹായിക്കും.
6. വിറ്റാമിന്‍ എ, സിങ്ക് എന്നിവ പാലില്‍ ധാരാളമുണ്ട്. ഇവ മുടിയുടേയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
7. കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്, ഇതു ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment