കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാന്‍ ഗോ ഗ്രീന്‍ പ്ലസ് പാത സ്വീകരിച്ച് ഫെഡറല്‍ ബാങ്ക്

വിദേശങ്ങളിലേക്ക് കുറിയര്‍ അയക്കുമ്പോഴും അവിടെ നിന്ന് സ്വീകരിക്കുമ്പോഴും സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

By Harithakeralam
2024-01-30

കൊച്ചി: കുറിയര്‍ കൈമാറ്റങ്ങളില്‍ പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള ഡിഎച്ച്എല്‍ എക്‌സ്പ്രസ് ഇന്ത്യയുടെ 'ഗോ-ഗ്രീന്‍ പ്ലസ്' പദ്ധതിക്കൊപ്പം കൈകോര്‍ത്തുകൊണ്ട്, കാര്‍ബണ്‍ മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള ലക്ഷ്യത്തിലേക്ക് ഫെഡറല്‍ ബാങ്ക് പുതിയ ചുവട് വച്ചു. വിദേശങ്ങളിലേക്ക് കുറിയര്‍ അയക്കുമ്പോഴും അവിടെ നിന്ന് സ്വീകരിക്കുമ്പോഴും സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

''ബാങ്കിന്റെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിഎച്ച്എല്ലുമായുള്ള കരാറില്‍ ഗോ ഗ്ലീന്‍ പ്ലസ് സേവനം ഉള്‍പ്പെടുത്തിയത്. കുറിയര്‍ സേവനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിന് സുസ്ഥിര വ്യോമ ഇന്ധനമാണ് (എസ് എ എഫ്) ഗ്രോ ഗ്രീന്‍ പ്ലസ് സേവങ്ങള്‍ക്ക് ഡിഎച്ച്എല്‍ ഉപയോഗിക്കുന്നത്. ഇത് ബാങ്കിന്റേയും ലക്ഷ്യങ്ങളിലൊന്നാണ്,'' ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഓപ്പറേഷന്‍സ് മേധാവിയുമായ ജോണ്‍സണ്‍ കെ ജോസ് പറഞ്ഞു.

2023ല്‍ 18,473 മെട്രിക് ടണ്‍ സ്‌കോപ് 3 കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ ഫെഡറല്‍ ബാങ്കിന് കഴിഞ്ഞു. ഡിഎച്ച്എലിന്റെ ഗോ ഗ്രീന്‍ പ്ലസ് സേവനം ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ മലിനീകരണം ഇനിയും ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഗോ ഗ്രീന്‍ പ്ലസ് ഉപയോഗപ്പെടുത്തുന്നതിലൂടെ വിദേശ കുറിയര്‍  സേവനങ്ങള്‍ വഴിയുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ 30 ശതമാനം കുറവുവരുത്താന്‍ ഫെഡറല്‍ ബാങ്കിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs