കീടങ്ങളെ തുരത്താന്‍ വെളുത്തുള്ളി

കീടങ്ങളെ തുരത്താന്‍ ജൈവ കൃഷിയില്‍ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. കാന്താരി മുളക്, സോപ്പ് തുടങ്ങിയവയുമായി ചേര്‍ത്ത് വിവിധ തരം കീടനാശിനികള്‍ തയാറാക്കാം.

By Harithakeralam
2024-02-14

മനുഷ്യനെന്ന പോലെ ചെടികള്‍ക്കും ഏറെ ഗുണമുള്ളതാണ് വെളുത്തുള്ളി. കീടങ്ങളെ തുരത്താന്‍ ജൈവ കൃഷിയില്‍ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. കാന്താരി മുളക്, സോപ്പ് തുടങ്ങിയവയുമായി ചേര്‍ത്ത് വിവിധ തരം കീടനാശിനികള്‍ തയാറാക്കാം. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിനെന്ന സംയുക്തവും എ.എസ്.എ.എല്‍. ഡയാലില്‍ ഡൈസള്‍ഫൈഡ്, ഡയാലില്‍ െ്രെടസള്‍ഫൈഡ് എന്നീ പദാര്‍ഥങ്ങളുമാണ് കീടങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നത്. അതുപോലെ ലെക്റ്റിനും ഇതിന് സമാനമായ സംയുക്തങ്ങളും കീടങ്ങളെ നശിപ്പിക്കുന്നു.

തുരത്താം ഉറുമ്പിനെയും വെള്ളീച്ചയേയും  

പുല്‍ച്ചാടികളെയും ലാര്‍വകളെയും നശിപ്പിക്കാന്‍ വെളുത്തുള്ളിയുടെ നീരിലുള്ള എ.എസ്.എ.എല്‍ എന്ന സംയുക്തത്തിന് കഴിയും. ഉറുമ്പ്, കാബേജ് വേം, ചിതല്‍, നെമാറ്റോഡുകള്‍, ഒച്ചുകള്‍, വെള്ളീച്ചകള്‍ എന്നിവയെ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്.

1. വെളുത്തുള്ളി - പുതിന സ്‌പ്രേ

കീടങ്ങളെ നിയന്ത്രിക്കാന്‍ ഏറെ ഫലപ്രദമായ കീടനാശിനിയാണ് വെളുത്തുള്ളി - പുതിന സ്‌പ്രേ. വെളുത്തുള്ളി രണ്ടെണ്ണം (മുഴവന്‍ അല്ലികളും വേണം) , മൂന്ന് കപ്പ് പുതിനയില, രണ്ട് ചുവന്ന മുളക്, ഒരു ടേബിള്‍ സ്പൂണ്‍ പാത്രം കഴുകുന്ന സോപ്പ് ലായനി എന്നിവയാണ് ഇത് തയ്യാറാക്കാനാവശ്യം. പുതിനയും വെളുത്തുള്ളിയല്ലികളും അരച്ചെടുക്കുക. ഇതിലേക്ക് 12 കപ്പ് വെള്ളം ഒഴിക്കുക. മുളക് ചതച്ച് ചേര്‍ക്കുക. നന്നായി തിളപ്പിക്കുക. ഒരു രാത്രി തണുക്കാന്‍ വെക്കുക. ഈ മിശ്രിതം രാവിലെ അരിച്ചെടുക്കുക.  അവസാനം  സോപ്പ് ലായനി ചേര്‍ക്കുക. സ്‌പ്രേ ബോട്ടിലില്‍ ഒഴിച്ചു ചെടികളില്‍ തളിക്കാം.

2. വെളുത്തുള്ളി - മുളക് സ്‌പ്രേ

രണ്ട് വെളുത്തുള്ളി മുഴുവനെടുക്കുക, ഇതിലേക്ക് ഒരു പിടി കാന്താരിമുളക് അരച്ചു ചേര്‍ക്കുക. രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. അടപ്പുള്ള ഗ്ലാസ് പാത്രത്തില്‍ ഒഴിച്ച് 24 മണിക്കൂര്‍ ഇരുട്ടുള്ള സ്ഥലത്ത് വെക്കുക. പിന്നീട് നാല് ലിറ്റര്‍ വരത്തക്കവിധത്തില്‍ കുറച്ചുകൂടി വെള്ളമൊഴിക്കുക. തുണിയിലൂടെ അരിച്ചെടുത്ത് സ്‌പ്രേ ബോട്ടിലില്‍ നിറച്ചു പ്രയോഗിക്കാം.  

3. വെളുത്തുള്ളി സ്‌പ്രേ

വെളുത്തുള്ളി നല്ല പോലെ അരച്ചെടുക്കുക. നമ്മുടെ കൃഷിയുടെ വ്യാപ്തിക്ക് അനുസരിച്ചു വെളുത്തുള്ളി എടുക്കാം. നല്ല പോലെ അരച്ച ശേഷം അരിച്ചെടുക്കുക. എന്നിട്ട് ഈ മിശ്രിതമൊരു പാത്രത്തില്‍ സൂക്ഷിക്കുക.  മിശ്രിതം നിറച്ചിരിക്കുന്ന പാത്രം നന്നായി കുലുക്കി യോജിപ്പിക്കണം. വൈകുന്നേരങ്ങളിലോ സൂര്യപ്രകാശം കുറവുള്ള ദിവസങ്ങളിലോ ഇലകളില്‍ സ്‌പ്രേ ചെയ്യാം. നല്ല സൂര്യപ്രകാശമുള്ളപ്പോള്‍ ചെയ്താല്‍ ഇലകള്‍ കരിഞ്ഞുപോകും.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs