കുടുംബം, കുട്ടികള്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ എല്ലാം കാരണം ഇവര്‍ക്ക് വ്യായാമം ചെയ്യാന്‍ പലപ്പോഴും സമയം കിട്ടിയെന്നു വരില്ല. ഇത്തരക്കാര്‍ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ പരിചയപ്പെടാം.
പ്രായം 40 കടന്ന സ്ത്രീകള്‍ക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പതിവാണ്. മറ്റുള്ള വിഭാഗത്തിലുള്ളവരെക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള വിഭാഗമാണ് ഈ പ്രായത്തിലുള്ള സ്ത്രീകള്‍. പലപ്പോഴും വ്യായാമം ചെയ്യാന്‍ സമയം ലഭിക്കാത്തവരാണിവര്‍. കുടുംബം, കുട്ടികള്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ എല്ലാം കാരണം ഇവര്‍ക്ക് വ്യായാമം ചെയ്യാന്‍ പലപ്പോഴും സമയം കിട്ടിയെന്നു വരില്ല. ഇത്തരക്കാര്‍ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ പരിചയപ്പെടാം.
നടത്തം ഓട്ടം
ഹൃദയത്തിന്റെയും പേശികളുടേയും ആരോഗ്യത്തിന് ഏറെ നല്ല വ്യായാമമാണ് നടത്തം രക്തയോട്ടം വര്‍ധിപ്പിക്കുക, ബോണ്‍ മാസ് കുറയുന്നത് തടയുക, അമിതവണ്ണം ഇല്ലാതാക്കുക, പേശികളെ ബലപ്പെടുത്തുക, ഉറക്കം മെച്ചപ്പെടുത്തുക, സന്ധികളുടെ പ്രവര്‍ത്തനം സുഗമമാക്കുക, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, മസ്തിഷ്‌ക ആരോഗ്യം സംരക്ഷിക്കുക, ഓര്‍മശക്തി നിലനിര്‍ത്തുക തുടങ്ങി ധാരാളം ഗുണങ്ങള്‍ നല്‍കാന്‍ പതിവായ നടക്കുന്നത് സഹായിക്കും. ഓട്ടവും ഇതുപോലെ തന്നെ. ഇതിനായി അധികം സമയം മാറ്റിവെക്കേണ്ട കാര്യമില്ല. വീട്ട്മുറ്റത്ത് തന്നെ കാര്യം സാധിക്കാം. അരമണിക്കൂറെങ്കിലും പതിവായി നടക്കുന്നത് നല്ല ഫംല നല്‍കും.
സൈക്ലിങ്
ജീവിത ശൈലി രോഗങ്ങള്‍ അകറ്റാന്‍ മികച്ചൊരു ഉപാധിയാണ് സൈക്ലിങ്. നടക്കുന്നതിനേക്കാള്‍ പേശികള്‍ക്കും മറ്റും ഗുണം സൈക്ലിങ്ങില്‍ നിന്നു ലഭിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനും വലിയ സമയമോ സ്ഥലമോ മാറ്റിവയ്‌ക്കേണ്ടതില്ല.
നീന്തല്‍
ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പേശികള്‍ക്ക് ബലം നല്‍കാനും നീന്തല്‍ സഹായിക്കും. കൂടാതെ മറ്റ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീര വേദന അനുഭവപ്പെടുന്നവര്‍ക്ക് അനായാസമായി ചെയ്യാവുന്ന വ്യായാമ രീതിയാണ് നീന്തല്‍. തോളിനും കഴുത്തിനുമെല്ലാം നീന്തല്‍ ഏറെ നല്ലതാണ്.
യോഗ
ശരീരത്തിനൊപ്പം മനസിനും ആരോഗ്യമുണ്ടെങ്കിലേ ജീവിതം സന്തോഷ പൂര്‍ണമാകൂ. മനസിന് ശക്തി പകരുന്ന വ്യായാമമാണ് യോഗ. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം.
ക്രഞ്ചസ്
കുടവയര്‍ കുറയ്ക്കാനും അബ്‌ഡോമിനല്‍ മസിലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ് ക്രഞ്ചസ്. ലിവിങ് റൂമിലോ ഹാളിലോ ഒരു ചെറിയ സ്ഥലവും ഒരു മാറ്റും മാത്രമാണ് ഇതിനാവശ്യം. പതിവായി 30 മിനിറ്റ് നേരം ക്രഞ്ചസ് ചെയ്യുകയാണെങ്കില്‍ സ്ത്രീകളുടെ പെല്‍വിസ്, ലോവര്‍ ബാക്ക്, ഹിപ് എന്നിവിടങ്ങളിലെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഇത് വളരെയധികം പ്രയോജനം ചെയ്യും.
കതിരില് കൊണ്ടു പോയി വളംവച്ചിട്ടു കാര്യമില്ലെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് നമ്മുടെ ആരോഗ്യവും. കുട്ടിക്കാലത്ത് അതായത് ഒരു 10 വയസുവരെ നല്ല ആഹാരം കഴിച്ചാലേ ബുദ്ധിശക്തിയും എല്ലുകളുടെ ആരോഗ്യവുമെല്ലാം നല്ല…
പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള് വരുത്തിയാല് ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും…
ഏഷ്യന് രാജ്യങ്ങളില് കോവിഡ് 19 വ്യാപിക്കുന്നതായി റിപ്പോര്ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്, ചൈന തുടങ്ങിയ രാജ്യങ്ങളില് രോഗികളുടെ എണ്ണം വര്ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര് മുന്നറിയിപ്പ് നല്കിയതായി…
കൃത്രിമ പാനീയങ്ങളും എനര്ജി ഡ്രിങ്കുകളും നാട്ടിന്പുറങ്ങളില് വരെ സുലഭമായി ലഭിക്കുമിപ്പോള്. കുട്ടികളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങള് പ്രധാനമായും ഉപയോഗിക്കുന്നത്. രസകരമായ പരസ്യങ്ങള് നല്കിയാണ് കുട്ടികളെ…
ഹൃദയാഘാതം കാരണം ചെറുപ്പക്കാര് വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്. ഭക്ഷണ ശീലത്തില് വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനാല്‍ ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്.…
കുറഞ്ഞ ചെലവില് നമ്മുടെ നാട്ടില് എളുപ്പത്തില് ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്ത്താണ്…
അടിവയറ്റിലെ കൊഴുപ്പ് നീക്കാന് ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില് കഴിയുന്ന വാര്ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള് അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്ധക ശസ്ത്രക്രിയകള്…
മാമ്പഴക്കാലമാണിപ്പോള് നമ്മുടെ നാട്ടില്, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില് ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില് നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്ക്കറ്റില് എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്…
© All rights reserved | Powered by Otwo Designs
Leave a comment