ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഫാസ്റ്റ് ഫുഡ് സംസ്‌കാരവും സമയം തെറ്റിയുള്ള ഭക്ഷണ ക്രമവും കംപ്യൂട്ടറിന് മുന്നിലുള്ള ജോലിയുമെല്ലാം ദഹന പ്രശ്‌നങ്ങളുണ്ടാക്കും.

By Harithakeralam
2024-02-17

വയറ് ശരിയായാല്‍ പകുതി ശരിയായി എന്നാണ് പറയുക. ദഹനപ്രശ്‌നം നമ്മുടെ ആരോഗ്യത്തെയും മനസിനെയും വലിയ രീതിയില്‍ ബാധിക്കും. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും സമയം തെറ്റിയുള്ള ഭക്ഷണ ക്രമവും കംപ്യൂട്ടറിന് മുന്നിലുള്ള ജോലിയുമെല്ലാം ദഹന പ്രശ്‌നങ്ങളുണ്ടാക്കും. ഇതു പരിഹരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

തൈര്

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പ്രോബയോട്ടിക്ക് ഭക്ഷണമായ തൈര് സഹായിക്കും. കുറച്ച് അളവിലെങ്കിലും തൈര് ദിവസവും കഴിക്കുന്നത്  വയര്‍ വീര്‍ത്തിരിക്കുന്നതും ഒഴിവാക്കാനും കുറയ്ക്കാനും കുടലിന്റെ  ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഇഞ്ചി

ദഹനപ്രശ്‌നങ്ങള്‍ക്ക് വീട്ടുവൈദ്യത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ഇഞ്ചി.  ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പപ്പായ

പപ്പായ ജ്യൂസ് കഴിച്ചാല്‍ പിറ്റേ ദിവസം രണ്ടു മൂന്നു തവണ ടോയ്‌ലറ്റില്‍ പോകേണ്ടി വരും.  പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈമാണ് ദഹനം എളുപ്പമാക്കുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നു തവണ കുറച്ച് പപ്പായ അകത്താക്കുന്നത് ഏറെ നല്ലതാണ്.  

പുതിന

വയറു നിറയെ ബിരിയാണിയും മന്തിയുമെല്ലാം തട്ടിയിട്ട് അവസാനമൊരു പുതിന ജ്യൂസ് കഴിക്കാറില്ലേ. ദഹനത്തെ ഏറെ സഹായിക്കുന്ന ഒന്നാണ് പുതിന.  വയര്‍ വീര്‍ര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനക്കേടിനെ മറിക്കടക്കാനും പുതിന സഹായിക്കും.  

മഞ്ഞള്‍

മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളെന്ന പോലെ മഞ്ഞള്‍ ഇവിടെയുമൊരു പ്രതിവിധിയാണ്.  മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

ജീരകം

ഹോട്ടലില്‍ ബില്ല് കൊടുത്ത് കഴിഞ്ഞ് ജീരകം കൊറിക്കാന്‍ എടുക്കാറില്ലേ. ദഹനം മെച്ചപ്പെടുത്താന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്.  

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs