ഫെഡറല്‍ ബാങ്കിന് റെക്കോഡ് പ്രവര്‍ത്തനലാഭം

കാര്യമായ തടസ്സങ്ങളൊന്നും നേരിടാതെയാണ് ഞങ്ങളിതു കൈവരിച്ചത്. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ആസ്തിഗുണമേന്മയാണ് ബാങ്ക് നേടിയിരിക്കുന്നത്. ശക്തമായ അടിത്തറ സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, റിസ്‌ക് കൂടിയ ചില മേഖലകളില്‍ പ്രൊവിഷന്‍ ഉയര്‍ത്താനുളള തീരുമാനവും ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.' ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ.വി.എസ്. മണിയന്‍

By Harithakeralam
2025-01-28

കൊച്ചി:  2024 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1569 കോടി രൂപ പ്രവര്‍ത്തനലാഭം രേഖപ്പെടുത്തി.  ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭമാണ് ഇതോടെ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 'ഭാവി വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട്, നിക്ഷേപ  വായ്പാ രംഗത്ത് അടിസ്ഥാനപരമായ നൂതന ആശയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിനാല്‍ ഈ പാദം വളരെ പ്രധാനപ്പെട്ടതായിരുന്നു. ചെലവേറിയ, വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങള്‍ക്കു പകരം കുറഞ്ഞ തുകയ്ക്കുള്ള റീടെയ്ല്‍ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. വരുമാനം കുറഞ്ഞ, കൂടിയ റിസ്‌കുള്ള ആസ്തികള്‍ ഞങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. അച്ചടക്കം ഉറപ്പുവരുത്തുന്ന ഇതുപോലുള്ള തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടും വായ്പകളില്‍ 15 ശതമാനവും നിക്ഷേപങ്ങളില്‍ 11 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിന് സാധിച്ചു.

കാര്യമായ തടസ്സങ്ങളൊന്നും നേരിടാതെയാണ് ഞങ്ങളിതു കൈവരിച്ചത്. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ആസ്തിഗുണമേന്മയാണ് ബാങ്ക് നേടിയിരിക്കുന്നത്. ശക്തമായ അടിത്തറ സൃഷ്ടിക്കാനുള്ള  പ്രതിബദ്ധതയുടെ ഭാഗമായി, റിസ്‌ക് കൂടിയ ചില മേഖലകളില്‍ പ്രൊവിഷന്‍ ഉയര്‍ത്താനുളള തീരുമാനവും ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.' ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ.വി.എസ്. മണിയന്‍ പ്രസ്താവിച്ചു. 'ഇടപാടുകാര്‍ക്ക് നല്‍കുന്ന സേവനം, അവരുമായുള്ള ആത്മബന്ധം, ജീവനക്കാരുടെ ക്ഷേമം, സുസ്ഥിരമായ വരുമാനം തുടങ്ങിയവയിലൂടെ ഏറ്റവും മികച്ച സ്ഥാപനമായി  മാറാനുള്ള ദൃഢപരിശ്രമത്തിലാണ് ബാങ്ക്. മുന്നിലേക്ക് നോക്കുമ്പോള്‍, ഭാവി അവസരങ്ങളെക്കുറിച്ച്  ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമാണുള്ളത്. ബാങ്കുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സ്ഥായിയായ മൂല്യം ഉറപ്പുവരുത്താനാവുമെന്ന ആത്മവിശ്വാസവും ഞങ്ങള്‍ക്കുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ മൊത്തം ബിസിനസ് 13.21 ശതമാനം വര്‍ധിച്ച് 496745 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 239591 കോടി രൂപയായിരുന്ന നിക്ഷേപം 266375 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 199185 കോടി രൂപയില്‍ നിന്ന് 230370 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 13 ശതമാനം വര്‍ധിച്ച്  73499 കോടി രൂപയായി.  കാര്‍ഷിക വായ്പകള്‍ 27.91 ശതമാനം വര്‍ധിച്ച്  34074 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 24.76 ശതമാനം വര്‍ധിച്ച് 25880 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 7.62 ശതമാനം വര്‍ധിച്ച് 77465 കോടി രൂപയിലുമെത്തി. ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 13.21 ശതമാനം വര്‍ദ്ധിച്ച് 18923 കോടി രൂപയായി. അറ്റപലിശ വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയര്‍ന്നതായി.   14.50 ശതമാനം വര്‍ധനവോടെ അറ്റപലിശ വരുമാനം   2431.34 കോടി രൂപയിലെത്തി.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2123.36   കോടി രൂപയായിരുന്നു.

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ആസ്തിഗുണമേന്മയാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്.   4553.31 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.95 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1131.17  കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.49  ശതമാനമാണിത്. 74 .21 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 32077.05  കോടി രൂപയായി വര്‍ധിച്ചു. 15.16 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.  ബാങ്കിന് നിലവില്‍ 1550  ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2054  എടിഎം/ സിഡിഎമ്മുകളുമുണ്ട്.

Leave a comment

ഡോ. ആസാദ് മൂപ്പന്‍ അനുശോചിച്ചു

കോഴിക്കോട്: ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ അനുശോചനം അറിയിച്ചു. ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ…

By Harithakeralam
ഫെഡറല്‍ ബാങ്കിന് റെക്കോഡ് പ്രവര്‍ത്തനലാഭം

കൊച്ചി:  2024 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1569 കോടി രൂപ പ്രവര്‍ത്തനലാഭം രേഖപ്പെടുത്തി.  ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭമാണ് ഇതോടെ…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്

കോഴിക്കോട്:  മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട്…

By Harithakeralam
പൊതു സ്ഥലത്ത് മാലിന്യം തള്ളിയാല്‍ പണി പാളും: കര്‍ശന നടപടികളുമായി സര്‍ക്കാര്‍

പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും, ഇതിനായുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്  ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍…

By Harithakeralam
നെയ്യാര്‍ തീരം മാലിന്യക്കൂമ്പാരമാകുന്നു; പുഴയോരത്ത് കുഴിച്ചിടുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍

അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയതോടെ നെയ്യാറിന്റെ തീരത്ത് മാലിന്യം കുഴിച്ചിടുന്ന്ത പതിവാകുന്നു.  അറവ് മാലിന്യം തള്ളാനെത്തിയ ഒരു ലോറി നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി.…

By Harithakeralam
റീഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്‌ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരമൊരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025s

കൊച്ചി: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. 'റീഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്‌ഫോമിങ്…

By Harithakeralam
55 കഴിഞ്ഞവര്‍ക്ക് കരുതലായി ഫെഡറല്‍ ബാങ്കിന്റെ പുതിയ സേവിംഗ്‌സ് അക്കൗണ്ട് എസ്റ്റീം

കൊച്ചി: മുന്‍നിര പൊതുമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് 55 വയസു കഴിഞ്ഞവര്‍ക്കു വേണ്ടിയുള്ള സേവിംഗ്‌സ് അക്കൗണ്ടായ  'എസ്റ്റീം'  അവതരിപ്പിച്ചു. കൊച്ചി മണ്‍സൂണ്‍ എംപ്രസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റും…

By Harithakeralam
മുല്ലപ്പെരിയാല്‍ അണക്കെട്ട്: തമിഴ്‌നാടിനെ മറികടന്ന് കേരളത്തിനു നേട്ടം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സുപ്രീം കോടതിയില്‍ കേരളം പലതവണ ആവശ്യപ്പെട്ട കാര്യമായിരുന്നു…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs