മൃഗസംരക്ഷണ വകുപ്പ് സ്റ്റാള്‍ കാണാനെത്തി വനം മന്ത്രിയും വിദേശികളും

എന്റെ കേരളം പ്രദര്‍ശന വിപണന മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ പ്രധാന ആകര്‍ഷണ ഒന്നായി മാറുന്നു.

By Harithakeralam
2023-05-24

തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍   മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ പ്രധാന ആകര്‍ഷണ  ഒന്നായി മാറുന്നു. കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന, ഗുജറാത്തില്‍ അമുല്‍ വിജയകരമായി നടപ്പിലാക്കിയ ചാണകത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ  മാതൃകയും സെല്‍ഫി പോയിന്റും കാണികളുടെ മനം കവരും. മേള നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് സ്റ്റാള്‍ സന്ദര്‍ശിക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ എത്തി.


വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ താരങ്ങളായി അലങ്കാരപക്ഷി മൃഗാദികള്‍ മാറിക്കഴിഞ്ഞു. മെക്‌സിക്കന്‍ സ്വദേശി ഇഗ്വാനയാണ് കുട്ടികളുടെ ഇഷ്ടതാരം.

ഒന്ന് ഞൊടിച്ചാല്‍ വലിപ്പ ചെറുപ്പമില്ലാതെ കൂടെ കൂടുന്ന കുഞ്ഞന്‍  എലി വര്‍ഗ്ഗത്തില്‍പ്പെട്ട ഹെഡ് ജോഗ്, ഫാന്‍സി എലികള്‍, ഷോര്‍ട് ഹെയര്‍ ഹാംസ്റ്റര്‍, ഗിര്‍ബല്‍, അണ്ണാന്‍ വര്‍ഗ്ഗത്തില്‍ പെട്ട ഷുഗര്‍ ഗ്‌ളൈഡറുകളെ കാണാനും ഏറെ പേര്‍ എത്തുന്നുണ്ട്. എല്ലാ ദിവസവും വകുപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും വിജയികള്‍ക്കുള്ള സമ്മാനങ്ങളും മേളയുടെ ഭാഗമായി നല്‍കുന്നുണ്ട്.

അരിക്കൊമ്പന്‍, പി. ടി 7 തുടങ്ങിയ കരിവീരന്മാരെ മയക്കിയ എലഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള അവസരവും സ്റ്റാളിലുണ്ട് . എലഫന്റ് സ്‌ക്വാഡ് ഡോക്ടര്‍മാര്‍ ആനകള്‍ക്ക് എങ്ങനെ എപ്പോള്‍ എവിടെ വെച്ച് മയക്കുവെടി വെക്കുമെന്ന രീതികള്‍ കാണികള്‍ക്ക് പ്രയോഗികമായി വിശദീകരിച്ചു കൊടുക്കും.

  ജാര്‍ഖണ്ഡ് കൃഷി - മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്  കഴിഞ്ഞ ദിവസം സ്റ്റാളിലെത്തി. കേരളത്തിലെ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയില്‍ നടപ്പിലാക്കുന്ന മികച്ച മാതൃകകളെ അടുത്തറിയാനും പകര്‍ത്താനുമായാണ് ജാര്‍ഖണ്ഡ് മന്ത്രി കേരളത്തിലെത്തിയത്.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs