ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റ് ആനന്ദ് (ഇര്‍മ) സര്‍വകലാശാലയില്‍ മൂല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയര്‍ സ്ഥാപിക്കാന്‍ ധാരണയായി.
കൊച്ചി: ഇന്ത്യന്‍ ധവളപിപ്ലവത്തിന്റെ പിതാവ് പദ്മഭൂഷണ്‍ ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റ് ആനന്ദ് (ഇര്‍മ) സര്‍വകലാശാലയില്‍ മൂല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയര്‍ സ്ഥാപിക്കാന്‍ ധാരണയായി. ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോളും ഇര്‍മ ഡയറക്ടര്‍ ഡോ. ഉമാകാന്ത് ദാസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ള പരിശീലനവും ഗവേഷണത്തിനുള്ള സഹായവും നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജമെന്റില്‍ മൂല്യാധിഷ്ഠിത വ്യവസായിക പഠനത്തിനായി ഇസാഫ് ചെയര്‍ അനുവദിച്ചത് ഇസാഫ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു. ഇസാഫിന്റെ 32 വര്‍ഷത്തെ ബൃഹത്തായ പാരമ്പര്യം മൂല്യാധിഷ്ഠിത വ്യാവസായിക പഠന മേഖലയ്ക്ക് കരുത്തുറ്റ മുതല്‍ക്കൂട്ടാണ്. തുടര്‍ന്നും ഈ മേഖലയെ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇസാഫിന് സാധിക്കും. ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍ പറഞ്ഞു.
രാഷ്ട്രത്തിന്റെ വികസനത്തിനായുള്ള മൂല്യാധിഷ്ഠിത ബിസിനസുകളുടെ വളര്‍ച്ചയാണ് ഈ ഒത്തുചേരലിലൂടെ സാധ്യമാകുന്നതെന്ന് ഇര്‍മ ഡയറക്ടര്‍ ഡോ. ഉമാകാന്ത് ദാസ് പറഞ്ഞു. ചടങ്ങില്‍ ഇസാഫ് ബാങ്ക് ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍, ഇര്‍മ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുശാന്ത് ശര്‍മ, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുന്‍ ഡയറക്ടറും ഇര്‍മ അലുമ്നി അസോസിയേഷന്‍ ചെയര്‍മാനുമായ സി. പി. മോഹന്‍, സസ്റ്റൈനബിള്‍ ബാങ്കിങ് വിഭാഗം വൈസ് പ്രസിഡന്റ് റെജി കോശി ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment