മാലിന്യമായി വലിച്ചെറിയാതെ മുട്ടത്തോട് മുടിയുടെ വളര്ച്ച് ഉപയോഗിക്കേണ്ടത് ഏതു വിധമാമെന്നു നോക്കാം.
മനുഷ്യന് ഏറെ ഗുണം നല്കുന്ന ഭക്ഷ്യവസ്തുവാണ് കോഴിമുട്ട. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുന്നത് ഏറെ നല്ലതാണ്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്. എന്നാല്‍ മുട്ടത്തോട് നാം സാധാരണ പൂച്ചെടികള്‍ക്ക് വളമായിട്ടാണ് ഉപയോഗിക്കുക. റോസ് നന്നായി പൂക്കാന്‍ മുട്ടത്തോട് പൊടിച്ചു തടത്തിലിട്ടു കൊടുക്കാറുണ്ട്. ഇല്ലെങ്കില്‍ മാലിന്യമായി ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ തലമുടി വളരാന്‍ മുട്ടത്തോട് ഏറെ നല്ലതാണെന്ന് അറിയുമോ...? മാലിന്യമായി വലിച്ചെറിയാതെ മുട്ടത്തോട് മുടിയുടെ വളര്ച്ച് ഉപയോഗിക്കേണ്ടത് ഏതു വിധമാമെന്നു നോക്കാം.
ഉയര്‍ന്ന അളവില്‍ കാല്‍സ്യവും ധാതുക്കളും മുട്ടത്തോടിലുണ്ട്. പ്രോട്ടിനുകളും മഗ്നീഷ്യവും പൊട്ടാസ്യവും ഫോസ്ഫറസും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാ വശ്യമാണ്. മുടി കൊഴിച്ചിലും മുടി പൊട്ടുന്നതും കുറയ്ക്കാന്‍ കാല്‍സ്യം സഹായിക്കുന്നു.
മുട്ടത്തോട് നന്നായി കഴുകിയെടുക്കുക. എന്നിട്ട് വൃത്തിയുള്ള പ്രതലത്തിട്ട് വെയില് കൊള്ളിച്ച് ഉണക്കുക. നന്നായി ഉണങ്ങിയാല്‍ പൊടിച്ചെടുത്ത് കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. വായു കടക്കാത്ത കുപ്പിയില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.
ഒരു സ്പൂണ്‍ മുട്ടത്തോട് പൗഡറും അല്പം വെളിച്ചെണ്ണയും യോജിപ്പിച്ചു തലയില്‍ പുരട്ടു ക. 15 മിനിറ്റ് നേ രം തലയില്‍ വയ്ക്കു ക. ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക. രണ്ട് സ്പൂണ്‍ മുട്ടത്തോട് പൗ ഡറും അല്പം കറ്റാര്‍വാഴയുടെ ജെല്ലും യോജിപ്പിച്ചു തലയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment