കാര്‍ഷിക സര്‍വകലാശാലയും, കൃഷിവകുപ്പും, പുതുതലമുറ സ്റ്റാര്‍ട്ടപ്പായ ഫ്യൂസിലേജ് ഇന്നോവേഷനും സംയുക്തമായാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
കുമ്പളങ്ങി പാടത്ത് ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് കേരള കാര്‍ഷിക സര്‍വകലാശാല. പാടത്തെ ചെളിയും വെള്ളവും ഇനി വിത്ത് വിതയ്ക്കാന്‍ ഒരു തടസ്സമല്ല. പൊക്കാളി പോലുള്ള പാടങ്ങളില്‍ വിത്ത് വിതയ്ക്കുന്നതില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് പാടത്തെ ചെളിയും വെള്ളക്കെട്ടും. ലോക ബാങ്കിന്റെ ധനസഹായത്തോടെ കാര്‍ഷിക സര്‍വകലാശാലയും, കൃഷിവകുപ്പും, പുതുതലമുറ സ്റ്റാര്‍ട്ടപ്പായ ഫ്യൂസിലേജ് ഇന്നോവേഷനും സംയുക്തമായാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഏകദേശം 10 കിലോഗ്രാം വിത്ത് വിതയ്ക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ആണ് ഉപയോഗിക്കുന്നത്.
മുള പൊട്ടി തുടങ്ങിയ പാകത്തിലുള്ള വിത്തുകള്‍ ഒരു ഏക്കര്‍ പാടത്ത് വിതയ്ക്കുന്നതിനായി ഏകദേശം 20 മുതല്‍ 25 മിനിറ്റ് സമയം മാത്രമാണ് ഡ്രോണിന് വേണ്ടി വരുന്നത്. ഇതുവഴി ഒരു ഏക്കറില്‍ വിതക്കുമ്പോള്‍ സാധാരണയില്‍ നിന്നും 10 കിലോഗ്രാം വരെ വിത്ത് ലാഭിക്കാനും കൂടുതല്‍ ഏകീകൃതമായ വളര്‍ച്ച ഉറപ്പുവരുത്തുവാനും ഇതിലൂടെ കഴിയും.
ഡ്രോണിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ സമയം ലാഭമുള്ളതിനാല്‍ കൂടുതല്‍ ശേഷിയുള്ള ഡ്രോണിനായി പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ നെല്‍കൃഷി മേഖലയിലെ കര്‍ഷകരുടെ അധ്വാനഭാരം കുറയ്ക്കുന്നതിനുള്ള സര്‍വകലാശാലയുടെ പ്രയത്നങ്ങളുടെ ഭാഗമായാണ് വിത്ത് വിതയ്ക്കുന്നതിനുള്ള ഡ്രോണുകള്‍ ഈ മേഖലയില്‍ പരീക്ഷിക്കുന്നതെന്ന് കാര്‍ഷിക സര്‍വകലാശാല അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്റര്‍ മേധാവി ഡോ. കെ. പി സുധീര്‍ വ്യക്തമാക്കി.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ് അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്ട്രോള് റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment