ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു

By Harithakeralam
2024-11-18

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താരതമ്യേന കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഫരീദാബാദിലാണ്. ഇവിടെ എക്യുഐ 320 ആണ്.

വിമാന സര്‍വീസുകളെയും ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ബാധിച്ചു. രാവിലെ മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കാഴ്ചാപരിധി 150 മീറ്റര്‍ മാത്രമായിരുന്നു. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പല വിമാനങ്ങളും വൈകി.  കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികള്‍ ഇന്നു മുതല്‍ നടപ്പിലാക്കി തുടങ്ങും. മലിനീകരണത്തിന്റെ തോത് അനുസരിച്ച് 6 ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. വായു മലിനീകരണ തോത് (എക്യുഐ) പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായു ഗുണനിലവാരമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50-100 ഉചിതം, 100-200 മോശം അവസ്ഥ, 200-300 മോശം, 300-400 വളരെ മോശം, 400-450 കടുത്ത വായു മലിനീകരണം, 450ന് മുകളില്‍ 'സിവിയര്‍ പ്ലസ്' എന്ന വിഭാഗത്തിലും ഉള്‍പ്പെടുന്നു.

Leave a comment

കേരളത്തില്‍ മഴ തുടരും; മുന്നറിയിപ്പുമായി അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്,…

By Harithakeralam
എഎച്ച്എയുടെ ഇന്ത്യയിലെ ആദ്യ കോംപ്രിഹെന്‍സീവ് ചെസ്റ്റ് പെയിന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അംഗീകാരം ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ (എഎച്ച്എ) കോംപ്രിഹെന്‍സീവ് ചെസ്റ്റ് പെയിന്‍  ട്രീറ്റ്‌മെന്റ് സെന്റര്‍ അംഗീകാരം ആസ്റ്റര്‍ മിംസിന്. ഈ അക്രഡിറ്റേഷന്‍ ലഭിച്ച ഇന്ത്യയിലെ…

By Harithakeralam
കേരളത്തില്‍ അഞ്ച് ദിവസം കനത്ത മഴ

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന അഞ്ച് ദിവസം കനത്ത  മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  മുന്നറിയിപ്പ് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍…

By Harithakeralam
ദി ഗ്രാന്‍ഡ് ഗോള്‍ഡ് ലോഗോ പ്രകാശനം

കോഴിക്കോട്: കോഴിക്കോട് പുതുതായി ആരംഭിക്കുവാന്‍ പോകുന്ന ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഷോറൂമിന്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് സ്വപ്നനഗരിയില്‍ ഇന്‍ഡോ  ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്…

By Harithakeralam
ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…

By Harithakeralam
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32  ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…

By Harithakeralam
കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും

കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും   കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ    കാപ്‌കോണ്‍ സിറ്റിയില്‍…

By Harithakeralam
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന  പ്രഥമയോഗത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs