ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ: കറിവേപ്പ് നല്ല പോലെ വളരും

കറിവേപ്പ് നല്ല പോലെ വളരാനുള്ള മാര്‍ഗങ്ങള്‍ മാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2026-01-05

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. കറിവേപ്പിനെ നന്നായി പരിപാലിച്ചാല്‍ ഒരു മനുഷ്യായസോളം നിലനില്‍ക്കുമെന്നാണ് സത്യം. കറിവേപ്പ് നല്ല പോലെ വളരാനുള്ള മാര്‍ഗങ്ങള്‍ മാര്‍ഗങ്ങള്‍ നോക്കാം.

1. ചെറിയ തൈയാണെങ്കില്‍ ആദ്യം ചട്ടിയിലോ ഗ്രോ ബാഗിലോ വളര്‍ത്തിയ ശേഷം പറിച്ചു നടുക.

2. സൂര്യപ്രകാശവും നീര്‍വാഴ്ച്ചയുമുള്ള സ്ഥലത്ത് മാത്രം കറിവേപ്പ് നടുക.

3. മൂന്ന് അടി വിസ്താരത്തിലും താഴ്ച്ചയിലും കുഴിയെടുത്ത് 500 ഗ്രാം നീറ്റ് കക്ക പൊടിച്ചതോ ടോളോമെന്റോ, ചേര്‍ത്ത് തടം ഇളക്കി വെച്ച് 10 ദിവസത്തിന് ശേഷം ജൈവ വളങ്ങള്‍ ചേര്‍ത്ത് തൈ നടാം.

4. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക, വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനയും വേണം.

5. മണ്ണിര കമ്പോസ്റ്റ്, ഉണങ്ങിയ കോഴി വളം, തണലത്ത് ഉണക്കിയ ചാണകപ്പൊടി എന്നിവയെല്ലാം കറിവേപ്പിനു നല്ല വളക്കൂട്ടാണ്. ഇവ ഏതെങ്കിലും തടത്തില്‍ വിതറിയതിനു ശേഷം ഇളക്കമുള്ള മേല്‍ മണ്ണ് വളത്തിന്റെ മുകളില്‍ വിതറി കൊടുക്കണം.

6. കറിവേപ്പിന്റെ ചുവട്ടില്‍ തടമിളക്കല്‍, വളപ്രയോഗം എന്നി സന്ദര്‍ഭങ്ങളില്‍ വേരു മുറിയാതെ നോക്കണം. കൂടാതെ വേര് തടത്തിന് മുകളില്‍ വരാതെയും.

7. കടലപ്പിണ്ണാക്ക്, അല്‍പ്പം പച്ചചാണകം എന്നിവ പുളിപ്പിച്ച് പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നത് കറിവേപ്പ് പുഷ്ടിയോടെ വളരാന്‍ സഹായിക്കും. മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിച്ച് കറിവേപ്പിനെ ബാധിക്കുന്ന ഒട്ടനവധി കീടങ്ങളെ തുരത്താം.

8. അടുക്കളയിലെ തലേ ദിവസത്തെ കഞ്ഞിവെള്ളം, മീന്‍ കഴുകിയ വെള്ളം എന്നിവ തടത്തില്‍ നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാം.

9. നനയ്ക്കുന്ന സമയത്ത് പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചുവട്ടില്‍ ഒഴിക്കുന്നതോടൊപ്പം ഇലകളുടെ രണ്ട് വശവും വെള്ളം സ്‌പ്രെ ചെയ്യുക. ഇതിലൂടെ ചെറുപ്രാണികളുടെയും കീടങ്ങളുടെയും ശല്യം കുറയും, ഒപ്പം ഇലകള്‍ക്ക് ഒരു കുളിര്‍മ കിട്ടുകയും ചെയ്യും.

10. വിളവെടുക്കുമ്പോള്‍ ഇല പറിച്ചെടുക്കരുത് , പകരം ശിഖിരങ്ങള്‍ ഒടിച്ചെടുക്കാം. പിന്നീട് കൂടുതല്‍ ശാഖകള്‍ പൊട്ടി മുളയ്ക്കും.

 

 

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs