ഇനി പറയുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.
മനുഷ്യശരീരത്തിന് വേണ്ട ഏതാണ്ടെല്ലാ പോഷകങ്ങളും നിറഞ്ഞ ഭക്ഷണമാണ് മുട്ട. കൊച്ചു കുട്ടികള്‍ക്കു മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണിത്. എന്നാല്‍ ചില ഭക്ഷണങ്ങളുടെ കൂടെ മുട്ട കഴിക്കുന്നതു നല്ലതല്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം മുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.
1. പാലിനൊപ്പം ഗുണങ്ങളുള്ള ഒന്നാണ് സോയ മില്‍ക്ക്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ സോയ മില്‍ക്ക് മുട്ടയോടൊപ്പം കഴിക്കരുത്. ഇതു ശരീരം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. രണ്ടിലും ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉള്ളതാണ് കാരണം. കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നതും നല്ലതല്ല.
2. ചായയ്‌ക്കൊപ്പം പുഴുങ്ങിയ മുട്ട കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഒരിക്കലും ചെയ്യരുത്, തേയിലയില്‍ പോളിഫെനോളുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രോട്ടീന്‍ ശരീരം വലിച്ചെടുക്കുന്നത് തടയുന്നു.
3. മുട്ടയോടൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത മറ്റൊരു വസ്തുവാണ് പഞ്ചസാര. പ്രോട്ടീന്റെയും അമിനോ ആസിഡുകളുടെയും ഉറവിടമായ മുട്ട പഞ്ചാസാരയിലെ അമിനോ ആസിഡുകളുമായി സംയോജിക്കുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനം ശരീരത്തില്‍ ദോഷകരമായ സംയുക്തങ്ങള്‍ രൂപപ്പെടുത്തും.
4. പൊതുവെ നാം എപ്പോഴും ഒരുമിച്ചു കഴിക്കുന്ന ഭക്ഷണമാണ് മുട്ടയും നേന്ത്രപ്പഴവും. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു വയറ്റില്‍ എത്തിയാല്‍ വിഘടിക്കാന്‍ സമയമെടുക്കും. ദഹനം മ്ന്ദഗതിയില്‍ നടക്കാനിതു കാരണമാകും. വയര്‍ വീര്‍ത്തതു പോലെ അനുഭവപ്പെടും.
5. ബിരിയാണിക്കൊപ്പം പുഴുങ്ങിയ മുട്ട കൂടി കിട്ടിയാല്‍ അതൊരു പ്രത്യേക രസമാണ്. എന്നാല്‍ ഇനിയാശീലമൊഴിവാക്കാം. മാസത്തിന്റെയൊപ്പം ഒരിക്കലും മുട്ട കഴിക്കരുത്. മുട്ടയും മാംസവും പ്രോട്ടീന്റെയും കൊഴുപ്പിന്റെയും മികച്ച ഉറവിടങ്ങളാണ്, ഇത് ദഹനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment