വിലക്കയറ്റത്തിന് പിന്നില്‍ വന്‍ കിടഫാമുകളാണെന്നാണ് ഇവരുടെ ആരോപണം.
കേരളത്തില്‍ കോഴി ഇറച്ചി വില കുതിക്കുന്നു. ക്രിസ്തുമസും ന്യൂഇയറും വന്നതോടെ വില വര്‍ധന തുടങ്ങിയിരുന്നു. നിലവില്‍ മലബാര്‍ മേഖലയില്‍ ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി. വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. വില വര്‍ധിക്കുന്നതില്‍ പ്രതിഷേധവുമായി ചെറുകിട വ്യാപാരികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. വിലക്കയറ്റത്തിന് പിന്നില്‍ വന്‍ കിടഫാമുകളാണെന്നാണ് ഇവരുടെ ആരോപണം.
രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപയായിരുന്നു, എങ്കില്‍ ഇപ്പോഴത് ഒറ്റക്കയറ്റത്തില്‍ 290 ആയി. ലഗോണ്‍ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയാണ് , സ്പ്രിങിന് കിലോയ്ക്ക് 340 രൂപയും. ക്രിസ്മസ്, ന്യൂ ഇയര്‍, ആഘോഷങ്ങള്‍ക്ക് ശേഷവും വില കൂടാന്‍ കാരണം വന്‍ കിട ഫാമുകള്‍ കൃ്ത്രിമക്ഷാമം സൃഷ്ടിക്കുന്നതു കാരണമെന്നാണ് പറയപ്പെടുന്നത്.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വലിയ വില്‍പ്പനയുണ്ടായി. വിവാഹ സീസണ്‍ വരുന്നതിനാല്‍ ഡിമാന്‍ഡ് കൂടുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിപണിയില്‍ കൃത്യമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment