കീടങ്ങളുടെ ആക്രമണം ഇക്കാലത്ത് വെള്ളരി വര്‍ഗ വിളകളില്‍ കൂടുതലായിരിക്കും.
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് വെള്ളരി. കടുത്ത ചൂടില്‍ ശരീരത്തിന് തണുപ്പ് പകരാന്‍ വെള്ളരി വര്‍ഗ വിളകള്‍ കഴിക്കുന്നതു നല്ലതാണ്. എന്നാല്‍ കീടങ്ങളുടെ ആക്രമണം ഇക്കാലത്ത് വെള്ളരി വര്‍ഗ വിളകളില്‍ കൂടുതലായിരിക്കും. ഇതിലൊന്നാണ് പൊടിക്കുമിള്‍ രോഗം. ഇതിനെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
ഇലകളുടെ മുകള്‍പരപ്പില്‍ പൊടിപൂപ്പല്‍ ഉണ്ടാകുകയാണ് പ്രാഥമിക ലക്ഷണം. പഞ്ഞി പോലുള്ള വെളുത്ത ചെറിയ പുള്ളികളുണ്ടായി പെട്ടെന്നു തന്നെ ഇല മുഴുവന്‍ വ്യാപിക്കും. രോഗം രൂക്ഷമായ ഇലകള്‍ മഞ്ഞനിറമായി തീരും. പിന്നീടതു തവിട്ട് നിറമാകും. രോഗ ബാധയേറ്റ കായ്കള്‍ പൂര്‍ണമായും വളരില്ല. ചെടി മുരടിച്ചു നില്‍ക്കും.
രോഗം വന്ന ചെടികളില്‍ ബേക്കിംഗ് സോഡ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലായനിയാക്കി തളിക്കുക. കാര്‍ബെന്‍ഡാസിം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലായനിയാക്കി തളിക്കുക.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment