ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നല്ല പോലെ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
കടുത്ത ചൂടാണിപ്പോള്‍ പകല്‍ സമയങ്ങളില്‍, ശക്തമായൊരു വേനല്‍ക്കാലം നമ്മുടെ മുന്നിലുണ്ട്. ശരീരത്തിന് ഏറെ ക്ഷീണമുണ്ടായി രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ള കാലമാണിത്. ഇതിനാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നല്ല പോലെ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
1. ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളുടെ സീസനാണ് ഇപ്പോള്‍. വിറ്റാമിന്‍ സി ധാരാളം ഇത്തരം പഴങ്ങളിലുണ്ട്. ശരീരത്തിനു പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനിതു സഹായിക്കും.
2. വിറ്റാമിന്‍ സി യും ബീറ്റ കരോട്ടീനും നല്ല പോലെ അടങ്ങിയ പച്ചക്കറിയാണ് കാപ്‌സിക്കം. ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം സംരക്ഷിക്കാനിതു നല്ലതാണ്.
3. നാട്ടുവൈദ്യം മുതല്‍ ആധുനിക മെഡിസിന്‍ വരെ അംഗീകരിക്കുന്നതാണ് ഇഞ്ചിയുടെ പെരുമ. ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഇഞ്ചിയില്‍ ധാരാളമുണ്ട്. തൊണ്ട വേദന പോലുള്ള രോഗങ്ങളെ തടയും.
4. വെളുത്തുള്ളിയിലുള്ള അല്ലിസിന്‍ എന്ന സംയുക്തം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും കുറച്ചു വെളുത്തുള്ളി കഴിക്കുന്നത് പനി, മറ്റ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും.
5. വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, ബീറ്റ കരോട്ടിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചീര. ഇതിന് അണുബാധകള്‍ക്കെതിരേ പോരാടാന്‍ സാധിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment