വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെ തുരത്താന്‍ സോഡാപ്പൊടിയും പാല്‍ക്കായവും

പാല്‍ക്കായം, സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി, കുറച്ച് സോപ്പ്, വെള്ളം എന്നിവയാണിതു തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.

By Harithakeralam
2025-11-09

വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയുടെ ശല്യം വലിയ രീതിയില്‍ രൂക്ഷമാണിപ്പോള്‍, തക്കാളി, വെണ്ട, പച്ചമുളക്, വഴുതന തുടങ്ങി അടുക്കളത്തോട്ടത്തില്‍ നാം സ്ഥിരമായി വളര്‍ത്തുന്ന പച്ചക്കറികളെയെല്ലാം ഇവ വലിയ രീതിയില്‍ ആക്രമിക്കും. വിളവ് ഒട്ടും ലഭിക്കാതെ കൃഷി നശിച്ചു പോകാന്‍ ഈ കീടങ്ങളുടെ ആക്രമണം കാരണമാകും. ഇവയുടെ ആക്രമണം രൂക്ഷമായാല്‍ പിന്നെ രാസകീടനാശിനി പ്രയോഗിക്കാതെ തരമില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ ജൈവ കീടനാശിനി ഉപയോഗിക്കുന്നതു ഫലം ചെയ്യും. ഇതിനു സഹായിക്കുന്നൊരു ലായനി തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ക്കായം, സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി, കുറച്ച് സോപ്പ്, വെള്ളം എന്നിവയാണിതു തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.  5 ഗ്രാം അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ സോഡാപ്പൊടി (അപ്പക്കാരം), 5 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. 10 ഗ്രാം പാല്‍ക്കായം അല്പം ചൂടുവെള്ളത്തിലിട്ടു ലയിപ്പിക്കുക. നന്നായി ലയിപ്പിച്ച ശേഷം സോഡാപ്പൊടി-മഞ്ഞള്‍ ലായനിയിലേക്ക് ഇതു ചേര്‍ക്കുക. ഇതിലേക്ക്  5-10 മില്ലി ലിക്വിഡ് സോപ്പ് അല്ലെങ്കില്‍ നേര്‍ത്ത ഡിറ്റര്‍ജന്റ് എന്നിവ കൂടി ചേര്‍ത്ത് ലായനി നന്നായി  യോജിപ്പിക്കുക. സോപ്പ് ചേര്‍ക്കുന്നതു ലായനി ചെടികളുടെ ഇലകളില്‍ നന്നായി ഒട്ടിപ്പിടിക്കാനും സംരക്ഷണം ഉറപ്പാക്കാനും സഹായിക്കും.

പ്രയോഗിക്കേണ്ട രീതി

രോഗം ബാധിച്ച ചെടികളുടെ ഇലകളുടെ മുകളിലും അടിയിലും നന്നായി നനയുംവിധം തളിക്കുക. പ്രത്യേകിച്ച് ഇലയുടെ അടിവശത്ത് തളിക്കാന്‍ ശ്രദ്ധിക്കണം.  വൈകുന്നേരമാണ് ലായനി പ്രയോഗിക്കാന്‍ പറ്റിയ സമയം. സൂര്യപ്രകാശത്തില്‍ സ്‌പ്രേ ചെയ്യുന്നത് ഇലകള്‍ കരിഞ്ഞുപോകാന്‍  സാധ്യതയുണ്ട്. രോഗത്തിന്റെ തീവ്രത അനുസരിച്ച്, 5 മുതല്‍ 7 ദിവസം ഇടവിട്ട് തളിക്കണം. ലായനി തയാറാക്കിയ ശേഷം ഉടനെ പ്രയോഗിക്കണം. സൂക്ഷിച്ചു വയ്ക്കും തോറും ഗുണം കുറയും.  

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തക്കാളി, മുളക് തുടങ്ങിയ ചെടികളില്‍ കണ്ടുവരുന്ന ഇലപ്പുള്ളി രോഗം, പൗഡറി മില്‍ഡ്യൂ എന്നിവ നിയന്ത്രിക്കാന്‍ ഈ ലായനി ഫലപ്രദമാണ്. കീടങ്ങള്‍ വഴി രോഗം പടരുന്നത് തടയാന്‍ പാല്‍ക്കായത്തിന്റെ രൂക്ഷഗന്ധം സഹായിക്കും.  ഇലക്കറികളില്‍ വിളവെടുപ്പിന് തൊട്ടുമുമ്പുള്ള  ദിവസങ്ങളില്‍ ഈ മിശ്രിതം തളിക്കുന്നത് ഒഴിവാക്കണം.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs