അന്തരീക്ഷത്തില്‍ ചൂട് കൂടിയതോടെ പച്ചക്കറികളിലും വാഴയിലും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ശല്യം വ്യാപകമാണ്.
അന്തരീക്ഷത്തില്‍ ചൂട് കൂടിയതോടെ പച്ചക്കറികളിലും വാഴയിലും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ശല്യം വ്യാപകമാണ്. പയര്‍, വഴുതന, പാവല്‍, ചിരങ്ങ പോലുള്ള വിളകളില്‍ ഇവ വ്യാപകമായി ആക്രമണം അഴിച്ചു വിടുന്നുണ്ട്. ജൈവ രീതിയിലുള്ള മാര്‍ഗങ്ങള്‍ മാത്രം അവലംബിച്ചാല്‍ ചിലപ്പോള്‍ ഇവയെ തുരത്താന്‍ കഴിഞ്ഞെന്നു വരില്ല.
നല്ല വിലയുള്ള സമയമാണിപ്പോള്‍ വാഴപ്പഴത്തിന്, എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണ്. നീരൂറ്റിക്കുടിക്കുന്ന വാഴപ്പേന്‍, കുറുനാമ്പ് കൊക്കാന്‍ തുടങ്ങി വൈറസ് രോഗങ്ങള്‍ പരത്തുന്നു. ഇവക്കെതിരേ പുകയില കഷായം തളിക്കുക. തുടക്കത്തിലാണെങ്കില്‍ ആക്രമണം നിലയ്ക്കും. എന്നാല്‍ രൂക്ഷമായാല്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ പറ്റില്ല. ഡൈമെത്തോയേറ്റ് 30 EC കൊടുക്കാം, അല്ലെങ്കില്‍ വാഴക്കുഴിയില്‍ കാര്‍ബോസഫന്‍ ഗ്രാം ചേര്‍ത്ത കൊടുക്കാം.
ചൂട് കൂടുന്നത് ഏറ്റവുമധികം ബാധിച്ച വിളയാണ് ജാതി. ഉണങ്ങിപ്പോകുന്നതു മുതല്‍ കായ്കള്‍ പൊഴിയുന്നതുവരെയാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. നിലവിലുള്ള അന്തരീക്ഷസ്ഥിതിയില്‍ ഇലചുരുട്ടി പുഴുവിന്റെയും പച്ചത്തുള്ളന്റെയും ആക്രമണത്തിന് സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ 3 ഗ്രാം തയാമെത്തോക്‌സാം 10 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക.
പച്ചക്കറികള്‍ക്ക് മികച്ച വില ലഭിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ പയര്‍, വഴുതന, പാവല്‍, ചിരങ്ങ പോലുള്ള വിളകളില്‍ പലതരം കീടങ്ങള്‍ ആക്രമണം അഴിച്ചു വിടുന്നു. നീരു വലിച്ചുകുടിക്കുന്ന കീടങ്ങളാണ് പ്രധാന പ്രശ്‌നം. ഇവ കായ്കള്‍ വളരും മുമ്പേ നശിപ്പിക്കുന്നു. 25 മില്ലി വേപ്പെണ്ണ 1 ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കിയ ലായനിയില്‍ ബാര്‍ സോപ്പ് ചേര്‍ത്ത് ചെടികളില്‍ തളിച്ചു കൊടുക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment