ഉപ്പിലിടാനും പുളിശേരിക്കും അനുയോജ്യം; പഴുത്താന്‍ ഹൃദ്യമായ ഗന്ധവും രുചിയും - കേരളത്തിന്റെ സ്വന്തം ചന്ദ്രക്കാരന്‍

ആലപ്പുഴ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലും എറണാകുളം, തൃശൂര്‍ ജില്ലകളുടെ തെക്കുഭാഗങ്ങളിലും പ്രധാനമായും കാണപ്പെടുന്ന ഒരു മാവിനമാണ് ചന്ദ്രക്കാരന്‍ മാവ്.

By Harithakeralam
2025-06-27

നിരവധിയിനം മാവുകള്‍ വളരുന്ന നാടാണ് കേരളം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ വിവിധ തരത്തിലുള്ള മാവുകള്‍ മധുരം പൊഴിച്ചിരുന്നു. വേനലില്‍ തണുപ്പ് പകരാനും മഴയെത്തും മുമ്പേ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഇവ പതിവായി കഴിക്കുന്നതു മലയാളിയെ സഹായിച്ചു. എന്നാല്‍ നഗരവത്കരണം വന്നതോടെ ഒരുപാട് ഇനം മാവുകള്‍ വംശനാശം സംഭവിച്ചു. ഇവയെ സംരക്ഷിക്കാനും പേരും പ്രത്യേകതയുമൊക്കെ കൃത്യമായി രേഖപ്പെടുത്താനും സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രമിച്ചില്ല. എന്നാല്‍ ചില ഇനങ്ങള്‍ ഇപ്പോഴും ജനപ്രിയമായി നിലനില്‍ക്കുന്നു. അവയില്‍ ഒന്നാണ് ചന്ദ്രക്കാരന്‍ മാങ്ങ.

ചന്ദ്രക്കാരന്‍ മാങ്ങ  

ആലപ്പുഴ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലും എറണാകുളം, തൃശൂര്‍ ജില്ലകളുടെ തെക്കുഭാഗങ്ങളിലും പ്രധാനമായും കാണപ്പെടുന്ന ഒരു മാവിനമാണ് ചന്ദ്രക്കാരന്‍ മാവ്. മാമ്പഴം തീരെ ചെറുതും ഇരുണ്ടതുമാണ്. ഫലം പഴുത്തുകഴിഞ്ഞാലും തൊലിക്ക് വലിയ നിറമാറ്റം ഉണ്ടാകുന്നില്ല. ഹൃദ്യമായ ഗന്ധത്തിനു പുറമേ ചാറുള്ള ഫലമാണിത്. അകക്കാമ്പിനു ചുവപ്പു കലര്‍ന്ന മഞ്ഞനിറമാണ്. വലുപ്പവും നിറവും കുറവെങ്കിലും ചാരനിറമുള്ള ഈ മാങ്ങ കുലകളായി കിടക്കുന്നത് കാണാന്‍ നല്ല അഴകാണ്.

പരിചരണം

പരമാവധി 10 അടി വരെ മാത്രമേ ഉയരമുണ്ടാകൂ. ഇതിനാല്‍ വീട്ടമുറ്റത്ത് വളര്‍ത്താന്‍ അനുയോജ്യമാണ്. ഉയരം കൂടാതിരിക്കാന്‍ നിശ്ചിത വലിപ്പമെത്തുമ്പോള്‍ കൊമ്പുകോതി കൊടുക്കണം. ആറു മാസം കൂടുമ്പോള്‍ ജൈവവളം നല്‍കാം. അകക്കാമ്പ് കുറവായ ചന്ദ്രക്കാരന്‍ നാടന്‍ മാങ്ങയെപ്പോലെ പൂളാതെ കഴിക്കുന്നതാണുത്തമം. പൊതുവേ കേട് കുറവുള്ള ഇവ എല്ലാ വര്‍ഷവും കായ്ക്കുന്ന ഇനം കൂടിയാണ്.

അച്ചാറും പുളിശേരിയും

അച്ചാര്‍, പുളിശേരി, ഉപ്പിലിടല്‍, മാങ്ങാക്കറി തുടങ്ങിയ തയാറാക്കാന്‍ ഏറെയ അനുയോജ്യമാണിവ. ചന്ദ്രക്കാരന്‍ മാങ്ങ ഉപയോഗിച്ചുള്ള പുളിശേരി ഏറെ രുചികരമാണ്. അച്ചാര്‍ ഇട്ടാല്‍ കൂടുതല്‍ കാലം കേടുവരാതെ നിലനില്‍ക്കും. ചന്ദ്രക്കാരന്റെ തൈകള്‍ ഇപ്പോള്‍ നഴ്‌സറികളില്‍ ലഭ്യമാണ്. ഇവ നട്ട് പരിപാലിച്ചു നമ്മുടെ സമ്പന്നമായ മാമ്പഴ പൈതൃകത്തിന് അന്യം വരാതെ നോക്കാം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs