ഓഗസ്റ്റ് 17ന് വിസ്‌മെരയുടെ ബ്രാന്‍ഡ് അംബാസിഡര്‍കൂടിയായ നടന്‍ മോഹന്‍ലാല്‍ ഷോറൂമിന്റെ ഗ്രാന്‍ഡ് ഓപ്പണിങ് നിര്‍വഹിക്കുമെന്ന് ഡയറക്റ്റര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
കോഴിക്കോട്: സ്വര്‍ണാഭരണ കയറ്റുമതി മേഖലയില്‍ 20 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള വിന്‍സ്‌മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ജ്വല്ലറി ഷോറൂം കോഴിക്കോട് പൊറ്റമ്മലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗോള്‍ഡ്, ഡയമണ്ട്,പോള്‍ക്കി, പ്രഷിയസ് സ്റ്റോണ്‍സ്, സില്‍വര്‍എന്നിവയുടെ ഏറ്റവും പുതിയതും പാരമ്പര്യവും ആധുനികതയും ഇടകലര്‍ന്നതുമായ കലക്ഷനുകള്‍ ഷോറൂമില്‍ ലഭ്യമാണ്.
ഓഗസ്റ്റ് 17ന് വിസ്‌മെരയുടെ ബ്രാന്‍ഡ് അംബാസിഡര്‍കൂടിയായ നടന്‍ മോഹന്‍ലാല്‍ ഷോറൂമിന്റെ ഗ്രാന്‍ഡ് ഓപ്പണിങ് നിര്‍വഹിക്കുമെന്ന് ഡയറക്റ്റര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ ആദ്യവാരത്തില്‍ ദുബായ് കരാമയിലും ഷാര്‍ജ റോളയിലുമായി രണ്ട് ഷോറൂമുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ കൊച്ചി എംജി റോഡിലും ബര്‍ദുബായ് മീന ബസാറിലും അബുദാബി മുസഫയിലും വിന്‍സ്‌മെരയുടെ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
ഈ വര്‍ഷം പത്ത് ഷോറൂമുകളാണ് ലക്ഷ്യം. രണ്ട് വര്‍ഷം കൊണ്ട് 2000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അവര്‍ അറിയിച്ചു. ഡയറക്റ്റര്‍മാരായ ദിനേഷ് കാമ്പ്രത്ത്, അനില്‍ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണന്‍ കാമ്പ്രത്ത്, രാജേഷ് ഇല്ലത്ത്, ടി.സി. അഹമ്മദ്, കോഴിക്കോട് ഷോറൂം ഹെജ് കെ. മോയ്തീന്‍ കോയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment