ലഹരിക്കെതിരേ യുവ കേരളത്തിന്റെ പോരാട്ടം; ആസിഫ് അലി ഗുഡ്‌വില്‍ അംബാസഡര്‍

ഡിപോള്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഡിസ്റ്റാര്‍ട്ട് ഡിപോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിന്റെ (DiST) നേതൃത്വത്തില്‍ ഒരുവര്‍ഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചു.

By Harithakeralam
2025-06-26

കോഴിക്കോട്: കേരളത്തില്‍ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തില്‍ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി, ഡിപോള്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഡിസ്റ്റാര്‍ട്ട് ഡിപോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിന്റെ (DiST) നേതൃത്വത്തില്‍ ഒരുവര്‍ഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചു. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി'യും ഉന്നത വിദ്യാഭ്യാസ വകുപ്പും ഈ മഹത്തായ പദ്ധതിക്ക് സഹകരണം നല്‍കുന്നുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരിപാടി പ്രഖ്യാപിച്ചത്.

യുവതലമുറയുടെ പ്രിയതാരം ആസിഫ് അലി ക്യാമ്പയിന്റെ ഗുഡ്‌വില്‍ അംബാസഡറാകും. ആസിഫ് അലിയോടൊപ്പം മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും സംഗീത സംവിധായകരും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള ഇന്‍ഫ്‌ലുവന്‍സേഴ്‌സും ഈ ഉദ്യമത്തില്‍ പങ്കുചേരും. ഡിപോള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മംഗലത്ത് ഡയറക്ടറായും, പ്രശസ്ത ചലച്ചിത്രപരസ്യചിത്ര സംവിധായകന്‍ സനില്‍ കളത്തില്‍ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും ഈ ക്യാമ്പയിനിന് നേതൃത്വം നല്‍കും. പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധന്‍ ടോമി ജോസഫാണ് പ്രോജക്ട് കണ്‍സള്‍ട്ടന്റ് .

ലഹരി കടത്തും ഉപയോഗവും കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ശക്തമായ ഇടപെടല്‍.  ഈ പശ്ചാത്തലത്തില്‍ യുവജനതയെ സ്വാധീനിക്കുന്ന ഈ ചീത്ത ശീലത്തെ ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്. ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ആസിഫ് അലി പ്രധാന കഥാപാത്രമായ ലഹരിവിരുദ്ധ പരസ്യചിത്രം കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ഒരേ ദിവസം പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം, ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 'ഒപ്പുണ്ട്, ഒപ്പമുണ്ട്' എന്ന പേരില്‍ കേരളത്തിലെ ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടിക്കും തുടക്കം കുറിക്കും.

തുടര്‍ന്ന്, എല്ലാ ക്യാമ്പസുകളിലും എക്‌സൈസ് വകുപ്പിന്റെ വിമുക്തിയുടെ നേതൃത്വത്തില്‍ ലഹരി വിമുക്ത പരിപാടികള്‍ സംഘടിപ്പിക്കും. യുവജനങ്ങള്‍ക്ക് ലഹരിയുടെ വിപത്തുകള്‍ സ്വയം മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി മ്യൂസിക് ബാന്‍ഡ് മത്സരം, ഫ്‌ലാഷ് മോബ് മത്സരം, റീല്‍സ് മത്സരം, ഗ്രാഫിറ്റി വാള്‍ കോമ്പറ്റീഷന്‍ തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. ലഹരി വിമുക്ത ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും റോഡ് ഷോ ഉണ്ടാകും. ഈ റോഡ് ഷോയുടെ ഭാഗമായി, 'ഒപ്പുണ്ട്, ഒപ്പമുണ്ട്' ക്യാമ്പയിന്റെ ഭാഗമാകാന്‍ ഡിജിറ്റല്‍ വാളില്‍ ഒപ്പ് രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും.

ക്യാമ്പയിന്റെ സമാപനം കൊച്ചിയില്‍ വെച്ചായിരിക്കും നടക്കുക. 'ലഹരിക്കും അപ്പുറം ജീവിതമാണ് ലഹരി' എന്ന ആശയം പ്രചരിപ്പിക്കുക എന്നതാണ് സമാപന പരിപാടിയുടെ ലക്ഷ്യം. സാഹിത്യം, സിനിമ, കായികം, സംഗീതം തുടങ്ങിയ വിവിധ തുറകളില്‍ സ്വപ്നങ്ങളെ ലഹരിയാക്കി പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച പ്രമുഖര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കുകയും യുവതലമുറയുമായി സംവദിക്കുകയും ചെയ്യും. മത്സരങ്ങളില്‍ വിജയിച്ചവരുടെ സംഗീത പരിപാടികളും സമ്മാനദാനവും ഈ വേദിയില്‍ നടക്കും.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs